തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ 80.60 രൂപയും ഡീസലിന് 73.61 രൂപയുമാണ് വില. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്.
കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും ഡീസലിനു 28 പൈസയുമാണ് കൂടിയത്. ഒരാഴ്ച്ചയില്‍ രണ്ട് രൂപയോളമാണ് വില ഉയര്‍ന്നത്. ഉടന്‍തന്നെ അഞ്ചുരൂപയോളം വര്‍ധിക്കുമെന്നാണ് സൂചന. ആഗോള വിപണിയിലെ വിലവര്‍ധനവും ഒപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് എണ്ണവില വര്‍ധനയ്ക്ക് കാരണം. എന്നാല്‍ ഇന്ധന നികുതി കുറച്ച് പെട്രോള്‍ വില വര്‍ധിക്കുന്നതിന് തടയിടാന്‍ സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല.