കോഹ്ലിയുടെ ഫിറ്റ്‌നെസ് രഹസ്യം ഇങ്ങനെ

കായികതാരങ്ങള്‍ ആയാല്‍ ഫിറ്റ്‌നസ്സിന്റെ കാര്യം പറയേണ്ടതില്ലല്ലോ? ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ കളിക്കളത്തിലെ മികവും ഫാഷന്‍ സെന്‍സും ഏറെ പ്രശംസകള്‍ പിടിച്ചുപറ്റുന്നതാണ്. എന്നാല്‍ അതിനൊപ്പംതന്നെ ആരാധകര്‍ അദ്ദേഹത്തെ വാഴ്ത്തുന്ന മറ്റൊന്നുണ്ട്. ഫിറ്റ്‌നെസ് ഭ്രാന്തിനെ. കളിക്കളത്തിലെ മികവ് എന്നതിലുപരിയായി കോഹ്‌ലിയുടെ ഫിറ്റ് ആന്‍ഡ് പെര്‍ഫക്ടായ ശരീരത്തിനുമുണ്ട് ധാരാളം ആരാധകര്‍ എന്ന് തന്നെ പറയാം.

ഫിറ്റ്‌നസ്സ് നിലനിര്‍ത്താന്‍ എന്തു കഠിനാധ്വാനവും ചെയ്യാന്‍ ഒരുക്കമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഏതൊരു കളിക്കാരനും പ്രചോദനമാണ് കോഹ്‌ലിയുടെ ഫിറ്റ്‌നസ്സ്.

കളിയില്‍ നിന്നു വിട്ടു നില്‍ക്കുന്ന സമയങ്ങളില്‍പ്പോലും വര്‍ക്ക് ഔട്ട് ചെയ്യുന്നത് ഒഴിവാക്കുന്ന പരിപാടി കോഹ്‌ലിയുടെ നിഘണ്ടുവിലില്ല. ഒരു വ്യായാമവും ഇല്ലാതെ വെറുതെയിരിക്കുന്നതിനെ കുറിച്ചു ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഫിറ്റ്‌നസ്സില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങിയതോടെ ചിന്താഗതി തന്നെ മാറിയെന്നാണ് കോഹ്‌ലിയുടെ പക്ഷം. മാത്രമല്ല ഫിറ്റായി ഇരിക്കുക എന്നാല്‍ നിങ്ങളുടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിക്കുന്നു എന്നാണ് അര്‍ഥം.

കായിക ക്ഷമതയുടെ കാര്യത്തില്‍ കോഹ്‌ലിയുടെ കടുംപിടിത്തം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. കളിക്കാര്‍ നിര്‍ബന്ധിതമായും ജിംനേഷ്യത്തില്‍ വര്‍ക്കൗട്ട് ചെയ്യണമെന്നും നിശ്ചിത സമയം ഗ്രൗണ്ടില്‍ പരിശീലനത്തിന് ഇറങ്ങണമെന്നും കോഹ്‌ലി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. കുറച്ചു നാളുകള്‍ക്കു മുന്‍പ് ഗൗരവ് കുമാറുമായി നടത്തിയൊരു ചാറ്റ് ഷോയ്ക്കിടയില്‍ ഫിറ്റ്‌നസ് രഹസ്യവും ഡയറ്റ് പ്ലാനുകളും എങ്ങനെയെന്നു കോഹ്‌ലി വെളിപ്പെടുത്തിയിരുന്നു.

Never stop working hard. ?Make everyday count! ?✌

A post shared by Virat Kohli (@virat.kohli) on


പ്രാതല്‍ ഒരു ഓംലെറ്റ്, മൂന്നു മുട്ടയുടെ വെള്ള, ഒരു പുഴുങ്ങിയ മുട്ട, ചീസും കുരുമുളകും ചേര്‍ത്ത ചീര, കൂടെ ഗ്രില്‍ ചെയ്ത ബെക്കന്‍. പപ്പായ, തണ്ണിമത്തന്‍ എന്നിവയും കിട്ടിയാല്‍ കഴിക്കും. ആവശ്യത്തിനു ഫാറ്റ് ലഭിക്കാന്‍ മാത്രമുള്ള ചീസ് മാത്രമാണ് കോഹ്‌ലിയുടെ മെനുവില്‍. പിന്നെ വീട്ടില്‍ ഉണ്ടാക്കുന്ന ബട്ടര്‍ എവിടെ പോയാലും കയ്യില്‍ കരുതും. ഹോട്ടലുകളില്‍ പോകുമ്പോള്‍ ഗ്ലൂട്ടന്‍ അടങ്ങാത്ത ബ്രെഡ് കഴിക്കും. 3,4 കപ്പ് ഗ്രീന്‍ ടീ നാരങ്ങ ഒഴിച്ചതും ശീലമാണ്.് ഊണ് എന്നാല്‍ ഇലക്കറികളും പച്ചക്കറികളും ധാരാളം അടങ്ങിയതാണ് കോഹ്‌ലിക്ക്. മസ്സിലുകള്‍ക്കുവേണ്ടി റെഡ് മീറ്റ് കഴിക്കാറുണ്ട്. ഉരുളക്കിഴങ്ങ്, ചീര, ഗ്രില്‍ ചെയ്ത ചിക്കന്‍, കടല്‍ മത്സ്യങ്ങള്‍ എന്നിവ ചേര്‍ന്നതാണ് അത്താഴം. ഏറ്റവും പ്രിയപ്പെട്ട ബട്ടര്‍ ചിക്കന്‍ ഉപേക്ഷിച്ചത് ഫിറ്റ്‌നസിന് അത്രയും പ്രധാന്യം നല്‍കുന്നതു കൊണ്ടാണെന്നും കോഹ്‌ലി പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7