ബെംഗളൂരു: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പ്രധാനമന്ത്രിയാകുമോ രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ ഗാന്ധി. ജയിച്ചാല്‍ എന്തുകൊണ്ട് ആയിക്കൂടാ, പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി.
കര്‍ണാടകയില്‍ സമൃദ്ധ ഭാരത് ഫൗണ്ടേഷന്റെ ആദ്യ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എത്രത്തോളം മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും തന്റെ പ്രധാനമന്ത്രി പദവിയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടുമെത്തില്ല എന്ന് രാഹുല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ദൗര്‍ഭാഗ്യവശാല്‍ ബിജെപിക്ക് അടുത്ത തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചാലും മോദിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഫൗണ്ടേഷന്റെ ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധിയെത്തിയത്. പുരോഗമന,ജനാധിപത്യ, മതേതര ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വേദിയായാണ് സമൃദ്ധ ഭാരത് ഫൗണ്ടേഷന്‍ സ്ഥാപിച്ചിരിക്കുന്നത്.