പൊതുവേ കാപ്പിയും ചായയും ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയാറുണ്ട്. എന്നാല്‍ ഇനി കാപ്പിപ്രേമികള്‍ക്ക് സന്തോഷിക്കാം. ദിവസവും മൂന്നു കപ്പ് കാപ്പി കുടിക്കുന്നതു കൊണ്ട് ശരീരത്തിനു യാതൊരു ദോഷവുമില്ലെന്ന് ഒരു സംഘം ഹൃദ്രോഗവിദഗ്ധര്‍. കഫീന്‍ കൂടിയ അളവില്‍ ശരീരത്തില്‍ എത്തുന്നതുകൊണ്ട് ശരീരത്തിന് ദോഷമില്ലെന്ന് അമേരിക്കന്‍ കാര്‍ഡിയോളജി സര്‍വകലാശാലയില്‍ നടന്ന പഠനമാണ് പറയുന്നത്.
മൂന്നു കപ്പ് കാപ്പി കുടിക്കുന്നത് പാല്‍പറ്റെഷന്‍ റിസ്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇത് ഹൃദ്രോഗമോ സ്ട്രോക്കോ വരുന്നത് തടയുമെന്നും പറയുന്നു. ചായയും കാപ്പിയും സമാനമായി ഹൃദയത്തെ സംരക്ഷിക്കുമെന്നാണ് പറയുന്നത്.
360,000 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പഠനത്തിനു നേതൃത്വം നല്കിയ ഡോ. പീറ്റര്‍ ക്രിസ്ലര് പറയുന്നത് ചായയിലും കോഫിയിലും അടങ്ങിയ ആന്റിഒക്സിഡന്റുകള്‍ തന്നെയാണ് ഇതിനു സഹായിക്കുന്നതെന്നാണ്. കാപ്പി അമിതമായി കുടിക്കുന്നത് നല്ലതോ ചീത്തയോ എന്നത് നീണ്ടകാലമായി ഡോക്ടര്‍മാര്‍ക്കിടയില്‍ നടക്കുന്ന സംവാദമാണ്.കാപ്പിയെ രമൃരശിീഴലി ആയി കഴിഞ്ഞ മാസം കലിഫോര്‍ണിയയില്‍ പ്രഖ്യാപിച്ചിരുന്നു. ഹൃദ്രോഗത്തിന് കാരണമാകുന്ന അഎ എന്ന ഘടകത്തെ മുന്നോട്ടു നയിക്കുന്ന മോളിക്യൂളിനെ കഫീന്‍ ബ്ലോക്ക് ചെയ്യുന്നുവെന്ന് ഡോ. പീറ്റര്‍ പറയുന്നു. ഹൃദയം രക്തം പമ്പു ചെയ്യുന്നത് ക്രമരഹിതമാക്കാന്‍ ഈ അഎ നു സാധിക്കും. പഠനപ്രകാരം സ്ഥിരമായി ചായ, കാപ്പി എന്നിവ ശീലമാക്കിയവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ വരുന്നത് കുറവാണെന്നു പറയപ്പെടുന്നു. എന്തായാലും ഈ പുതിയ കണ്ടെത്തല്‍ കാപ്പിപ്രിയര്‍ക്കു നല്ലൊരു വാര്‍ത്തയായിരിക്കും എന്നതില്‍ സംശയമില്ല . അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിരുന്നു