സല്‍മാന്‍ ഖാന് വേണ്ടി പ്രാര്‍ഥിക്കാന്‍ ഇന്‍ഡോറിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ആ നഴ്‌സ് എത്തി!!!

ഇന്‍ഡോര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട സല്‍മാന്‍ ഖാന് വേണ്ടി പ്രാര്‍ഥിക്കാന്‍ ആ നഴ്‌സ് വീണ്ടും ഇന്‍ഡോറിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി. സല്‍മാന്‍ ഖാന്റെ ജനന സമയത്ത് താരത്തിന്റെ അമ്മയുടെ പ്രസവവമെടുത്ത നഴ്സാണ് സല്‍മാന്റെ മോചനത്തിന് വേണ്ടി പ്രാര്‍ഥിക്കാന്‍ ക്ഷേത്രത്തിലെത്തിയത്.

സല്‍മാന്റെ മൂന്നാമത്തെ അമ്മ എന്നറിയപ്പെടുന്ന രുക്മണി ഭായിയാണ് സല്‍മാന് വേണ്ടി പ്രാര്‍ഥിക്കാന്‍ ക്ഷേത്രത്തിലെത്തിയത്. 1965 ഡിസംബര്‍ 27നായിരുന്നു സല്‍മാന്റെ ജനനം. അന്ന് ഇന്‍ഡോറിലെ നഴ്സിംഗ് ഹോമില്‍ ജോലി ചെയ്യുകയായിരുന്നു രുക്മണി. സല്‍മാന്റെ അമ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ചത് ഇവരായിരുന്നു.

കൃഷ്ണമൃഗ വേട്ടക്കേസില്‍ സല്‍മാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചയുടന്‍ തന്നെ രുക്മണി ഇന്‍ഡോറിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി മോചനത്തിനായി പ്രാര്‍ഥിക്കുകയായിരുന്നു.

1998ല്‍ ഹം സാത്ത് സാത്ത് ഹേയ്ന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തിയപ്പോഴായിരുന്നു സല്‍മാനും കൂട്ടരും കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സല്‍മാന്‍ ഇപ്പോള്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7