സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്ങല്‍, ശീതള്‍ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി.ഒരു ബസ്സും അതിലെ യാത്രക്കാരും, അവരിലൂടെ സാമൂഹിക പ്രസക്തിയുളള ആക്ഷേപഹാസ്യമായാണ് ആഭാസം പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ബസ്സിലെ യാത്രക്കാരായി അലന്‍സിയര്‍, ഇന്ദ്രന്‍സ്, സുജിത് ശങ്കര്‍, അഭിജ, സുധി കോപ്പ എന്നിവരും എത്തുന്നു.
എ സര്‍ട്ടിഫിക്കേഷന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രത്തിന് ഒടുവില്‍ ഡല്‍ഹി ട്രൈബ്യൂണല്‍ വഴിയാണ് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്റെ സ്പയര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നുമാണ് ചിത്രം നിര്‍മിക്കുന്നത്