പരസ്യമായി പുക വലിച്ചും വസ്ത്രധാരണത്തിന്റെ പേരിലുമെല്ലാം കടുത്ത ആക്രമണം നേരിടേണ്ടി വന്നിട്ടുള്ള താരമാണ് പാക് നടി മഹിറ ഖാന്. ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ മഹിറ രണ്‍ബീര്‍ കപൂറിനൊപ്പം നിന്ന് പുകവലിച്ചത് മതവിശ്വാസത്തെയും പാകിസ്താനെയും അപമാനിച്ചുവെന്ന കാരണം പറഞ്ഞാണ് നടിക്കെതിരെ ആക്രമണം നടന്നിരിന്നു. അതിനിടയില്‍ മഹിറയുടെ വസ്ത്രധാരണം മാന്യമല്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
എന്നാല്‍ സൈബര്‍ അക്രമികളുടെ പരിഹാസങ്ങള്‍ക്ക് ചെവികൊടുക്കാതെ കഴിഞ്ഞ ദിവസം ഒരു പരിപാടിയുടെ ബാക്ക് സ്റ്റേജിലിരുന്ന് മഹിറ പുകവലിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ പുകവലിക്കരുത്, പിന്നെ മതി എന്നു മാനേജര്‍ മഹിറയെ വിലക്കുന്നത് കാണാം. പക്ഷേ മാനേജറെ പരിഹസിച്ച് പൊട്ടിച്ചിരിച്ചു പുകവലി തുടരുകയാണ് മാഹിറ ചെയ്യുന്നത്. ഇത്തവണ പക്ഷേ സമൂഹമാധ്യമങ്ങള്‍ മഹിറയ്ക്കെതിരെ ചീത്തവിളിച്ചില്ല. പകരം കട്ട സപ്പോര്‍ട്ടാണ് നല്‍കിയത്.
ഒരു പുരുഷന് പുകവലിച്ചാല്‍ ആര്‍ക്കും പ്രശ്നമല്ല എന്നാല്‍ പെണ്ണ് പുകവലിച്ചാല്‍ അത് വലിയ പ്രശ്നമാകുന്നുവെന്നും, അത് മഹിറയുടെ ഇഷ്ടമാണ്. അവരുടെ ശരീരമാണ്. പുകവലിക്കുന്നത് തെറ്റ് തന്നെ. എന്നാല്‍ ആണ് ചെയ്താലും പെണ്ണ് ചെയ്താലും അത് ഒരുപോലെ തെറ്റാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പുകവലി എങ്ങനെ ഒരു സ്ത്രീ ചെയ്യുമ്പോള്‍ മാത്രം കുറ്റകരമാകുന്നുവെന്നും ചിലര്‍ ചോദിക്കുന്നു.
ലോകം ഇടിഞ്ഞു വീഴുമ്പോഴും ആളുകള്‍ പുകവലിക്കുന്ന ഒരു സ്ത്രീയെ കണ്ടാല്‍ അവളെ തുറിച്ചു നോക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ലോകത്ത് എന്തെല്ലാം കാര്യങ്ങള്‍ നടക്കുന്നു, പുകവലിക്കുന്നത് ഒരു വ്യക്തിയുടെ താത്പര്യമാണ് അവരെ അവരുടെ പാട്ടിന് വിട്ടേക്കൂ എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.