കൊച്ചി: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോവുന്നത് ഹൈക്കോടതി വിലക്കി. ഉയര്‍ന്ന ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്നു യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.
സീറ്റുകള്‍ക്കനുസരിച്ചു മാത്രമേ ബസുകളില്‍ യാത്രക്കാരെ കയറ്റാവൂവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
മോട്ടോര്‍ വാഹന ചട്ടത്തിലെ വകുപ്പുകള്‍ അനുസരിച്ച് സൂപ്പര്‍ ഫാസ്റ്റും എക്സ്പ്രസും ഉള്‍പ്പെടെയുള്ള ലക്ഷ്വറി ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മോട്ടോര്‍വാഹന ചട്ടം കര്‍ശനമായി കെഎസ്ആര്‍ടിസി പാലിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.