കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് കെ.സുധാകരന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി പി .ജയരാജന്‍. ആര്‍.എസ്.എസും സുധാകരനും ഇരുമെയ്യാണെങ്കിലും ഒരു മനസ്സാണെന്ന് ജയരാജന്‍ ആരോപിച്ചു.

കേരളത്തിലെ കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് കെ.സുധാകരന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ തുറന്നുപറച്ചിലില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ജയരാജന്‍ കണ്ണൂരില്‍ ആവശ്യപ്പെട്ടു.

തനിക്കു ബി.ജെ.പിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന സുധാകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ജയരാജന്‍ കടുത്ത ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7