പോലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ജിഗ്നേഷ് മേവാനിയെ കൊല്ലുന്ന രീതിയെ കുറിച്ചുള്ള വീഡിയോ!!! ജീവന് ഭീഷണിയുണ്ടെന്ന് മേവാനി

ന്യൂഡല്‍ഹി: മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പില്‍ വഡ്ഗാം എംഎല്‍എയും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്‌നേഷ് മേവാനിയെ കൊല്ലുന്ന രീതി പ്രതിപാധിക്കുന്ന വീഡിയോ പ്രചരിക്കുന്നു. അതേസമയം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിയുമായി ജിഗ്‌നേഷ് മേവാനി രംഗത്തെത്തി.

എഡിആര്‍ പൊലീസ് ആന്‍ഡ് മീഡിയ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് വീഡിയോകള്‍ പ്രചരിച്ചിരുന്നത്. രണ്ട് വീഡിയോകള്‍ ആണ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യത്തെ വീഡിയോയില്‍ പൊലീസുകാര്‍ രാഷ്ട്രീയക്കാരന്റെ വേഷം കെട്ടിയ ഒരാളെ മര്‍ദ്ദിക്കുന്ന രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ വീഡിയോയില്‍ ഉത്തര്‍പ്രേദശ് പൊലീസ് നടത്തുന്ന ഏറ്റുമുട്ടലിനെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആതിദ്യനാഥ് സംസാരിക്കുന്നതും. ഏറ്റുമുട്ടലിലുടെ ജിഗ്‌നേഷിനെ കൊലപ്പെടുത്തുക എന്നതായിരുന്നു രണ്ടു വീഡിയോകളുടെയും ഉള്ളടക്കം.

അഹമ്മദാബാദിലെ ഒരു ഡിവൈഎസ്പിയാണ് ഈ വിഡീയോകള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്. പൊലീസിന്റെ അച്ഛന്‍ ചമയുന്നവര്‍ക്കും പൊലീസിനെ ഗോലി എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവര്‍ക്കും വീഡിയോകള്‍ എടുക്കുന്നവര്‍ക്കും ഇതായിരിക്കും ഗതി എന്ന സന്ദേശത്തോടെയാണ് വിഡീയോകള്‍ അയച്ചിരിക്കുന്നത്. എന്നാല്‍ താന്‍ അയച്ച സന്ദേശം മറ്റുള്ളവര്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഡിവൈഎസ്പി (റൂറല്‍) ആര്‍ ബി ദേവ്ധ പറയുന്നു. ആരെയും ഭീഷണിപ്പെടുത്താന്‍ വേണ്ടിയായിരുന്നില്ലെ സന്ദേശങ്ങള്‍ അയച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

അതേസമയം പൊലീസ് ഉദ്യോഗസ്ഥര്‍ എന്നെ കൊല്ലേണ്ട വിധത്തെക്കുറിച്ച് വാട്സാപ്പിലൂടെ ചര്‍ച്ചചെയ്തിരിക്കുന്നു. നിങ്ങള്‍ ഇത് വിശ്വക്കുന്നുണ്ടോയെന്ന് ജിഗ്‌നേഷ് മേവാനി ട്വീറ്റ് ചെയ്തു. ഇത് ഗൗരവമായ വിഷയമാണെന്നും വീഡിയോകളെക്കുറിച്ച് ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ജിഗ്‌നേഷ് മേവാനി അഭിപ്രായപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7