ന്യൂഡല്‍ഹി: വന്‍ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറി. പരസ്യകരാറില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രിയങ്ക ചോപ്രയുടെ വക്താവാണ് മാധ്യമങ്ങളെ അറിയിച്ചത്. ജ്വല്ലറിയുമായുള്ള പരസ്യകരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച് പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം നിയമവിദഗ്ധരുടെ ഉപദേശം തേടിയിരുന്നു. പ്രിയങ്ക ചോപ്ര 2017 ജനുവരി മുതലാണ് നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രിയങ്ക ചോപ്രക്കെതിരെയും നടപടികളുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോദിയെ ഒഴിവാക്കി പ്രിയങ്ക ചോപ്ര
Similar Articles
ഇടുക്കിയില്‍ വര്‍ഷങ്ങളായി പെണ്മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍; മാതാവ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി, മക്കളെ പീഡനത്തിനിരയാക്കുന്നത് കത്തികാട്ടി ഭീഷണിപ്പെടുത്തി
ഇടുക്കി: ബൈസണ്‍വാലിയില്‍ പെണ്മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ചുകൊണ്ടിരുന്ന കേസില്‍ അച്ഛന് അറസ്റ്റില്‍. 19 ഉം 17ഉം 16ഉം വയസുള്ള മൂന്നു കുട്ടികളാണ് ഇയാളുടെ പീഡനത്തിനിരയായത്.
സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിള്‍ കുട്ടികളിലൊരാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് ക്രൂരമായ പീഡനവിവരം...
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, കടുത്ത വെല്ലുവിളിയുയര്‍ത്തി ഇന്ത്യാ സഖ്യം
മുംബൈ: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം മുന്നില്‍. ഝാര്‍ഖണ്ഡില്‍ എന്‍ഡിഎയും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ചാണ് മത്സരം. മഹാരാഷ്ട്രയില്‍ 288-ഉം ഝാര്‍ഖണ്ഡില്‍ 81-ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും...