തിരുവനന്തപുരം: കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ഒരു മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനായി ബോളിവുഡ് താരം ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയിരുന്നു. സണ്ണി ലിയോണിന്റെ കൊച്ചിയിലേക്കുള്ള വരവ് മലയാളികള്‍ ആഘോഷമാക്കിയത് എങ്ങും വന്‍ വാര്‍ത്തയായിരുന്നു. സ്നേഹക്കടല്‍ എന്നാണ് അന്നത്തെ ജനക്കൂട്ടത്തെ സണ്ണി വിശേഷിപ്പിച്ചത്. എന്റെ കാര്‍ കൊച്ചിയുടെ സ്നേഹ സാഗരത്തില്‍ മുങ്ങിയപ്പോള്‍ എന്ന കുറിപ്പോടെ കൊച്ചിയിലെത്തിയ ചിത്രം സണ്ണി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വീണ്ടും വരികയാണ് സണ്ണി. ഒരു സ്വകാര്യ സ്ഥാപനം സംഘടിപ്പിക്കുന്ന ‘ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ’ എന്ന നൃത്ത പരിപാടിയുടെ ഭാഗമായാണ് സണ്ണി വീണ്ടും കേരളത്തിലേക്ക് എത്തുന്നത്. സണ്ണി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങള്‍ വഴി ആരാധകരുമായി പങ്കുവച്ചത്.
‘ഹായ് തിരുവനതപുരം മെയ് 26ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഞാന്‍ വരുന്നു എന്നുള്ളത് സന്തോഷത്തോടെ ഞാന്‍ അറിയിക്കുന്നു.’ എന്ന് പറഞ്ഞു കൊണ്ടാണ് സണ്ണിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.