തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പല്ലിശേരി

തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സിനിമാമംഗളം എഡിറ്റല്‍ പ്ലിശ്ലേരി. നടി ആക്രമിക്കപ്പെട്ട
കേസില്‍ നടി സുജാ കാര്‍ത്തികയുടെ പങ്കിനെകുറിച്ച് അന്വേഷിക്കുമോ എന്ന് ചോദ്യവുമായി പല്ലിശ്ശേരിയുടെ ലേഖനം പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമ മംഗളത്തിലാണ് നടി സുജാ കാര്‍ത്തികയ്‌ക്കെതിരെ പല്ലിശ്ശേരി ചില ആരോപണങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെ കുറിച്ച് സുജാ കാര്‍ത്തിക കോടതിയിലേയ്ക്ക് പോകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പല്ലിശ്ശേരി ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നടി ആദ്യാമയി അഭിനയിച്ച ചിത്രം മുതല്‍ ക്യാപറ്റനോട് പറഞ്ഞ കാര്യങ്ങള്‍ വരെ അതിലുണ്ടാകുമെന്ന് പല്ലിരേശി പറയുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലേഖനത്തില്‍ പല്ലിശേരി പറയുന്നത്. നടി ആക്രമിച്ച ദിവസം മുതല്‍ ചര്‍ച്ചയായത് മാഡത്തെ കുറിച്ചാണ്. പല പേരുകളും ചര്‍ച്ചയാക്കി. ഇതിനിടെ പുതിയൊരു ചര്‍ച്ച തുടങ്ങി വയ്ക്കുകയാണ് പല്ലിശ്ശേരി. എന്നാല്‍ ഒട്ടും ആധികാരികമല്ലാതെ ആരോ പറഞ്ഞു, കേട്ടു എന്നൊക്കെ പറഞ്ഞാണ് മംഗളത്തില്‍ പല്ലിശേരിയുടെ ലേഖനം.

നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ? എന്ന തലക്കെട്ടിലാണ് പല്ലിശ്ശേരി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഗുരുതരമായ ആരോപണമാണ് പല്ലിശ്ശേരി നടത്തുന്നത്. പല്ലിശ്ശേരിയുടെ ലേഖനത്തിനെതിരെ നടപടിയുമായി രംഗത്ത് വരാനൊരുങ്ങുകയാണ് നടി സുജാ കാര്‍ത്തിക.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പലതും റിപ്പോര്‍ട്ട് ചെയ്തത് പല്ലിശ്ശേരിയായിരുന്നു. എന്നാല്‍ സുജാ കാര്‍ത്തികയ്‌ക്കെതിരായ ആരോപണത്തില്‍ വ്യക്തമായ തെളിവൊന്നും ഇല്ലെന്നും പല്ലിശ്ശേരി തന്നെ പറയുന്നുണ്ട് . ഈ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ പരാമര്‍ശങ്ങള്‍ ഏറെ നിയമ പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കുമെന്നുറപ്പാണ്.
പല്ലിശ്ശേരിയുടെ ആരോപണങ്ങളെ സുജാ കാര്‍ത്തിക നിയമപരമായി നേരിടുമെന്ന് ഉറപ്പായി. മുന്‍പ് സുജക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
വേണ്ട രീതിയില്‍ അന്ന് ചോദ്യം ചെയ്തിരുന്നെങ്കില്‍ സിഡി എവിടെ ഉണ്ടെന്നറിയുമായിരുന്നു. ഒരുപക്ഷേ പലരും ഇക്കാര്യം മുന്‍പ് എന്നോട് പറഞ്ഞിട്ടുള്ളതാണെങ്കിലും ഞാന്‍ എഴുതിയിരുന്നില്ല. എന്നാല്‍ വിശ്വസിക്കാന്‍ തക്ക തെളിവുകളാണ് ഇക്കാര്യത്തില്‍ പിന്നീട് ലഭിച്ചത്.
അതുകൊണ്ട് പുതുതായി വന്ന സൂചനകള്‍ തള്ളികളയാന്‍ തോന്നിയില്ല. സത്യം കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ഇങ്ങനെയാണ് സുജാ കാര്‍ത്തികയ്ക്ക് എതിരായ ലേഖനം പല്ലിശ്ശേരി നല്‍കിയിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7