എന്റെ ശരീരത്തില്‍ അയാള്‍ ബാക്കിയാക്കി പോയ അയാളുടെ വിയര്‍പ്പിന്റേയും തുപ്പലിന്റേയും രൂക്ഷഗന്ധം മൂക്കിലേക്ക് വന്നുകയറുമ്പോള്‍ അയാളെ കൊന്നുകളയണമെന്നല്ലാതെ വേറെന്താണ് തോന്നുക…

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയപ്പോള്‍ അതില്‍ രാജ്യത്തെ ഒരോ സ്ത്രീകളും സന്തോഷിക്കുന്നുണ്ടെന്നതിന് എറ്റവും വലിയ ഉദാഹരണമാണ് ജോമോള്‍ ജോസഫിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. പല സ്ത്രീകളും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വളരെ തന്റേടത്തത്തോടെ സമൂഹത്തിനു മുന്നില്‍ തുറന്ന് എഴുതിയിരിക്കുകയാണ് ജോമോള്‍.

ജോമോള്‍ ജോസഫിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

കുടിച്ച് തലക്ക് വെളിവില്ലാതെ വന്ന് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് വഴക്കുകളുടേയും കേട്ടാലറക്കുന്ന തെറികളുടേയും അകമ്പടിയോടെ തല്ലി നിലത്ത് വീഴിച്ച് ആര്‍ത്തട്ടഹസിക്കുന്ന മനുഷ്യന്‍ അയാളില്‍ നിന്ന് രക്ഷതേടി റൂമിലെ കട്ടിലേക്ക് വേച്ച് വേച്ച് ചെന്ന് കിടക്കുമ്പോള്‍ അയാള്‍ കുപ്പിയില്‍ ബാക്കിയുള്ള മദ്യം ഗ്ലാസ്സിലേക്കൊഴിച്ച് കുടിക്കുകയായിരിക്കും.

വേദനകൊണ്ട് പുളയുന്നതിനിടയില്‍ അവശയായി ഉറക്കത്തിലേക്ക് (അബോധാവസ്ഥയെ ഉറക്കമായി കണക്കാക്കാം) വഴുതിപ്പോയി കുറച്ചു കഴിയുമ്പോള്‍ ശരീരത്തിലൂടെ അരിച്ച് കയറി വരുന്ന കൈകളും, മദ്യത്തിന്റെ ചീഞനാറ്റവും തിരിച്ചറിയുമ്പോഴേക്കും, ആ ബലിഷ്ടമായ കൈകളില്‍ നിന്ന് കുതറിമാറി രക്ഷപ്പെടാനാകാത്ത വിധം വരിഞ്ഞുമുറുക്കപ്പെട്ടിരിക്കും. ആ വരിഞ്ഞു മുറുക്കപ്പെട്ട അവസ്ഥയില്‍, അതി വിഗദ്ധമായി ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ വലിച്ചഴിക്കുകയോ വലിച്ച് പൊക്കുകയോ ചെയ്ത്, അടിവസ്ത്രങ്ങള്‍ ഊരി വലിച്ചെറിഞ്ഞ് മുഖത്തിനടുത്തേക്ക് ഒരു ചീഞ്ഞ നാറ്റവുമായി ആ മുഖം അടുത്തടുത്തടുത്ത് വരുമ്പോള്‍, വെറുപ്പിന്റേയും ഓക്കാനത്തിന്റേയും മൂര്‍ധന്യത്തില്‍ ഈ ജീവീതം തന്നെ വെറുത്ത്, ജനിച്ച നിമിഷത്തേയും ജന്‍മം തന്നവരേയും ശപിച്ചുകൊണ്ട് പ്രതിരോധത്തിന്റെ അവസാന ശ്രമവും പരാജയപ്പെട്ട്, കീഴടങ്ങേണ്ടിവന്നിട്ടുള്ളവര്‍ക്കറിയാം എത്ര ഭയാനകമാകാം ആ നിമിഷങ്ങളെന്ന്.

ഒടുവില്‍ ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി അയാള്‍ അയാളുടെ ലിംഗം, നനവിന്റെ കണികകള്‍ എത്തിനോക്കാന്‍ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന ആ വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാന്‍ കഴിയില്ല. നനവ് പടരാത്ത യോനിയുടെ മൃദുലമായ ഇരു സൈഡുകളിലും അയാള്‍ അയാളുടെ കാരിരുമ്പ് വെച്ചിളക്കി കാണിക്കുന്ന അഭ്യാസങ്ങളുടെ ഫലമായുണ്ടാകുന്ന മുറിവുകളേക്കാള്‍ അധികം മുറിവുകള്‍ അവളുടെ മനസ്സിലേക്ക് അടിച്ചേല്‍പ്പിച്ചുകൊണ്ട് അയാള്‍ അയാളുടെ താണ്ഡവം തുടരുകയാകാം. അതിനിടയില്‍ കാലുകള്‍ പിടിച്ച് പൊക്കിയും, ചുണ്ടുകള്‍ കടിച്ച് പൊട്ടിച്ചും, മുലകളും മുലഞെട്ടുകളും പിടിച്ച് ഞെരിച്ചും, കടിച്ച് പറിച്ചും, വേദനകൊണ്ട് കരയുമ്പോള്‍ വായ പിടിച്ച് പൊത്തിയും, കിടന്ന് പുളയുമ്പോള്‍ കരണത്തടിച്ചും ശ്വാസം മുട്ടുമ്പോള്‍ കണ്ണ് തള്ളിവരുന്നതും ശ്വാസമെടുക്കാനായി പുളയുന്നത് ഓര്‍ഗാസമെന്ന് ധരിച്ച് അയാള്‍ കണ്ടെത്തുന്ന ആനന്ദം അതിന്റെ ഉന്‍മാദാവസ്ഥയിലേക്കെത്തുമ്പോഴേക്കും, ഈ നിമിഷം ഒന്ന് മരിച്ച് കിട്ടിയിരുന്നെങ്കില്‍ എന്ന ചിന്തയില്‍ നിന്നും മനസ്സ് ബ്ലാങ്കായി മാറിയിട്ടുണ്ടാകും. മുറിവുകളുടെയും കടിയേറ്റതിന്റേയും വേദനകളുടെ ഫലമായി ശരീരത്തില്‍ നിന്നും പ്രവഹിക്കുന്ന ഉഷ്ണം മാത്രമേ അവള്‍ക്ക് ആകെ തിരിച്ചറിയാനാകൂ…

അയാളുടെ ഉന്‍മാദം കഴിഞ്ഞ് ശുക്ലവും വിസര്‍ജ്ജിച്ച് വെച്ച് അയാള്‍ ഒരു വിടന്റെ ആനന്ദത്തോടെയും ആത്മ സംതൃപ്തിയോടെയും കാലുകള്‍ക്കിടയില്‍ നിന്നും പൊങ്ങിമാറുമ്പോള്‍, അയാള്‍ അയാളുടെ സകല ബലവും ഉപയോഗിച്ച് വലിച്ചകത്തിയ കാലുകള്‍ പൂര്‍വവസ്ഥിതിയിലേക്ക് കൊണ്ടുവരാനായി ശ്രമിക്കുന്നതിനിടയില്‍ ശരീരം നുറുങ്ങുന്ന വേദനയില്‍ കണ്ണില്‍ നിന്നും പ്രകാശകണികള്‍ പറന്നുപോകുന്നതും, തല കീറിപ്പൊളിയുന്ന വേദയയും പലതവണ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ ശരീരത്തില്‍ അയാള്‍ ബാക്കിയാക്കി പോയ അയാളുടെ വിയര്‍പ്പിന്റേയും തുപ്പലിന്റേയും രൂക്ഷഗന്ധം മൂക്കിലേക്ക് വന്നുകയറുമ്പോള്‍ അയാളെ കൊന്നുകളയണമെന്നല്ലാതെ വേറെന്താണ് തോന്നുക.

പെണ്ണായതുകൊണ്ടും, അവളുടെ കാലുകള്‍ക്കിടയിലെ തുളയിലേക്ക് തന്നെ ലിംഗം കുത്തിത്തിരുകി കുത്തിക്കഴപ്പ് തീര്‍ത്തേ കഴിയൂ എന്ന വാശികൊണ്ടും, അവള്‍ അവന് മാത്രം അവകാശപ്പെട്ട മുതലായതുകൊണ്ടും മാത്രം അവളുടെ സന്തോഷമോ അനുവാദമോ സമ്മതമോ പോലും ചോദിക്കാതെ അവളുടെ കൈകള്‍ക്ക് വിലങ്ങുകളിട്ട് കൈകള്‍ അനക്കി പ്രതിരോധിക്കാനാകാത്ത സ്ഥിതിയിലെത്തിച്ച് അവളുടെ കാലുകള്‍ വലിച്ച് വിടര്‍ത്തി അവളുടെ കാലുകള്‍ക്ക് ഇടയിലുള്ള തുളയെ മാത്രം സ്വന്തമാക്കുമ്പോള്‍, മുലകളേയും, ചുണ്ടുകളേയും പിടിച്ചടക്കുമ്പോള്‍ അയാളറിയുന്നില്ല അവളുടെ മനസ്സും ശരീരവും വേദനയിലും നീറ്റലിലും പിടയുന്നത്. അതോ അവളുടെ ആ പിടച്ചിലില്‍ ഉന്‍മാദം കണ്ടെത്തുകയായിരുന്നോ? അവളുടെ ചത്ത മനസ്സിനൊപ്പം അവളുടെ ശരീരത്തെയും പിച്ചി ചീന്തി കൊന്നുകൊണ്ട് തന്നെയാണ് ഒരോ ബലാല്‍സംഗങ്ങളും നടത്തി അവന്‍ വിജയിയായി എണിറ്റ് പോകുന്നത്.

കിടന്നിടത്ത് നിന്ന് അനങ്ങിയനങ്ങി പതിയെ എണീറ്റിരുന്ന്, കൊളുത്ത് പൊട്ടിയ ബ്രായും, ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞ പാന്റീസും തപ്പിയെടുത്ത്, ഉടുതുണികളുമായി ബാത്രൂമില്‍ പോയി ഷവറിനടിയില്‍ നിന്ന് തലയിലൂടെ ശരീരത്തിലേക്ക് വെള്ളം തുറന്നുവിടുമ്പോള്‍ ചുണ്ടുകളില്‍ നിന്നും, മുഖത്താകെനിന്നും, ബ്രായുടെ നാടകളുരഞ്ഞ് തൊലി പോയിടത്തുനിന്നും, മുലകളില്‍ നിന്നും, യോനിയില്‍ നിന്നും, പിന്നെ ശരീരത്തിലെവിടെനിന്നൊക്കെയെന്ന് തിരിച്ചറിയാനാകാത്ത വിധം ഉയരുന്ന പുകച്ചിലും നീറ്റലിലും കണ്ണില്‍ നിന്നുമൊഴുകുന്ന കണ്ണുനീരിന് ഷവറില്‍ നിന്ന് ഒഴുകി വീഴുന്ന വെള്ളത്തേക്കാള്‍ വേഗത. കണ്ണുനീരിനേയും ശരീരത്തില്‍ നിന്ന് ഉയര്‍ന്നുപൊങ്ങുന്ന ചൂടിനേയും തണുപ്പിക്കാന്‍ ഷവറില്‍ നിന്നും ഒഴുകിവീഴുന്ന വെള്ളത്തിന് കഴിയാതെ പോകുമ്പോള്‍ സ്വയം തിരിച്ചറിയുകയാണ് ആത്മാഭിമാനത്തിനേറ്റ മുറിവ്. സമയം കടന്നുപോകുന്നതറിയാതെ ഷവറിനടിയില്‍ നിന്ന് സ്വബോധം വിണ്ടെടുത്ത് കട്ടിലിനടുത്തേക്ക് വരുമ്പോള്‍ ആത്മ സംതൃപ്തിയോടെ ബോധമില്ലാതെ കൂര്‍ക്കം വലിച്ചുറങ്ങുന്ന അവന്‍ ഒരു ഇരതേടി വിജയിച്ചുറങ്ങുന്ന വന്യ മൃഗം മാത്രമായി കണ്ണുകള്‍ക്ക് മുന്നില്‍ ഇരുണ്ട വെളിച്ചത്തിലെ അരണ്ട കാഴ്ചയായി അവള്‍ക്ക് മുന്നില്‍ തെളിഞ്ഞുവരുന്നു.

നേരം വെളുത്ത് തലക്ക് വെളിവ് കേറി, ഉറക്കവും മദ്യത്തിന്റെ കെട്ടും വിട്ടുമാറുമ്പോള്‍ ഒന്നുമറിയാത്തതുപോല ‘എടീ കട്ടനെടുക്ക്’ എന്നുള്ള വാചകം കേള്‍ക്കുമ്പോള്‍, കഴിഞ്ഞ രാത്രയില്‍ കണ്ടതെല്ലാം ഒരു ദുസ്വപ്നമെന്ന് കരുതി, അടുക്കളയിലേക്ക് നടന്ന് നീങ്ങി, അടുപ്പ് കത്തിച്ച് വെള്ളം പാത്രത്തിലേക്ക് പകര്‍ത്തി, അടുപ്പിലേക്ക് വെക്കുമ്പോള്‍, ഈ രാത്രയിലെന്താകും സംഭവിക്കുക എന്ന വേവലാതിയില്‍ ഹൃദയമിടിപ്പ് നിന്നുപോകുന്ന അവസ്ഥയിലേക്ക് നമ്മളറിയാതെ എത്തിയിട്ടുണ്ടാകാം.. ‘ഇതുവരെ ചായയായില്ലേ’ എന്ന ചോദ്യം കേട്ട് ഞെട്ടിതിരിഞ്ഞ് സ്വബോധത്തിലേക്ക് തിരികെ വരുമ്പോള്‍, നീറുന്ന ശരീരവും പിടയുന്ന മനസ്സുമായി വേച്ച് വേച്ച് ഇന്നത്തെ വീട്ടുജോലികള്‍ എങ്ങനെ തീര്‍ക്കാമെന്നും സമയത്ത് ഭക്ഷണം വെച്ച് വിളമ്പി അയാളെ എങ്ങനെ യാത്രയാക്കാമെന്നുമുള്ള ചിന്തകളില്‍ മനസ്സ് വെപ്രാളപ്പെടുകയായിരുന്നിരിക്കാം..

നെഞ്ചില്‍ തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകള്‍ക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത അവളെയിന്നും വേട്ടയാടുന്നു.

ഇത് എന്റെ മാത്രം കഥയല്ല, ഓരോ ദിവസവും അതി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുന്ന നിരവധി ഭാര്യമാരുടെ കഥയാണ്. ഞാനിതെഴുതിയ ഈ രാത്രിയിലും നിരവധി ഭാര്യമാര്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ടാകാം.

എന്ന് പല തവണ ബലാല്‍സംഗത്തിന് വിധേയയാകേണ്ടിവന്ന ഞാന്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7