ബജറ്റ് അവതരണത്തിനായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിലെത്തി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം അല്‍പസമയത്തിനകം ആരംഭിക്കും. ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക് നിയമസഭയില്‍ എത്തി.
സമ്പൂര്‍ണ സാമൂഹിക സുരക്ഷിതത്വ കവചം തീര്‍ക്കുമെന്ന് ബജറ്റിനു മുന്നോടിയായി ധനമന്ത്രി പറഞ്ഞു. വളര്‍ച്ചയ്ക്ക് ഉതകുന്ന വ്യവസായങ്ങള്‍ക്ക് പരിഗണന നല്‍കും. ജിഎസ്ടി നടത്തിപ്പ് മെച്ചപ്പെടുത്തും. അതേസമയം ധനകമ്മി നിയന്ത്രണത്തില്‍ കേന്ദ്രം കൈകടത്തുന്നതില്‍ പ്രതിഷേധം അറിയിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുന്നതിനും മല്‍സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര പുരോഗതിക്കുമായുള്ള പാക്കേജുകള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണു സൂചന. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തുള്ള വരുമാന വര്‍ധനയുടെ ഭാഗമായി ഫീസുകള്‍, പിഴകള്‍, ഭൂനികുതി, കെട്ടിടനികുതി, ഭൂമിയുടെ ന്യായവില തുടങ്ങിയവ വര്‍ധിപ്പിച്ചേക്കും. ബജറ്റ് പ്രസംഗം രാത്രി പൂര്‍ത്തിയാക്കിയ ധനമന്ത്രി, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.


കേരള ബജറ്റ് 2018 തത്സമയം…വിവരങ്ങള്‍ പത്രം ഓണ്‍ലൈനിലൂടെ….

pathramonline.com

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7