മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചന് ടെണ്‍ടുല്‍ക്കുമൊത്ത് വിമാന യാത്ര നടത്തിയ രസകരമായ അനുഭവം പങ്കുവെച്ച് തെന്നിന്ത്യയില്‍ സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രം. തെന്നിന്ത്യയില്‍ മാത്രമല്ല രാവണ്‍ എന്ന മണിരത്നം ചിത്രത്തിലൂടെ ബോളിവുഡിലും തിളങ്ങിയ നടനാണ് വിക്രം. എന്നാല്‍ സച്ചില്‍ തിരിച്ചറിഞ്ഞില്ലെന്ന് വളരെ നിരാശയോട് തുറന്ന് പറഞ്ഞിരിക്കുകയാണ് വിക്രം. സിനിമ ഡാഡിക്ക് നല്കിയ അഭിമുഖത്തിലാണ് വിക്രം രസകരമായ ആ അനുഭവം പങ്കുവെച്ചത്.
വിക്രമിന്റെ വാക്കുകള്‍:
മുംബൈയില്‍ ഒരു ചടങ്ങ് കഴിഞ്ഞ് വരികയായിരുന്നു ഞാന്‍. എനിക്ക് ആദ്യത്തെ റോയില്‍ വിന്‍ഡോ സീറ്റ് കിട്ടിയില്ല. ഞാന്‍ ഒരു തൊപ്പിവച്ചിരുന്നു. സാധാരണ യാത്ര ചെയ്യുമ്പോള്‍ ആളുകള്‍ വന്ന് എന്നെ പരിചയപ്പെടാറുണ്ട്. പെട്ടന്നൊരാള്‍ വന്ന് ‘സച്ചിന് സച്ചിന്’ എന്ന് പറയുന്നത് കേട്ടു. എന്നെ കണ്ടാല്‍ സച്ചിനെപ്പോലെ തോന്നുന്നുണ്ടോ? ഞാന്‍ സ്വയം ചോദിച്ചു.
ഒരാള്‍ പെട്ടന്ന് എനിക്കപ്പുറം കടന്ന് സീറ്റിലിരുന്നു. ഞാന്‍ ഞെട്ടി. ‘എന്റെ ദൈവമേ സച്ചിന്’. അറിയാതെ വായില്‍ നിന്ന് വീണുപോയി. പക്ഷേ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ഭാവവത്യാസവും ഉണ്ടായില്ല. അദ്ദേഹം ‘ഹായ്’ പറഞ്ഞു.
ഞാന്‍ വിചാരിച്ചു അദ്ദേഹത്തിന് എന്നെ അറിയാമെന്ന്. കാരണം അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, ധോണി, മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് പോലും എന്നെ അറിയാം. പക്ഷേ സച്ചിന് എന്നെ അറിയില്ല എന്ന ആ സത്യം ഞാന്‍ വളരെ ദുഖത്തോടെ മനസ്സിലാക്കി. എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.
ഞാന്‍ ഒരു ധോണി ഫാനാണ്. പക്ഷേ സച്ചിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിനെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. പിന്നെ ഞാന്‍ വിചാരിച്ചു എന്നെ പരിചയപ്പെടാനും എനിക്കൊപ്പം ചിത്രമെടുക്കാനും ആരെങ്കിലും വന്നാല്‍ അദ്ദേഹം എന്നെ തിരിച്ചറിയുമെന്ന്. അപ്പോള്‍ അദ്ദേഹം ചോദിക്കും ‘താങ്കള്‍ ആരാണ്’. പക്ഷേ ആരും വന്നില്ല. ഞാന്‍ വീണ്ടും നിരാശനായി. കുറച്ച് കഴിഞ്ഞപ്പോള്‍ ഭക്ഷണം വന്നു. ഞാന്‍ അതു കഴിച്ചു. അപ്പോഴും ഞാന്‍ മിണ്ടിയില്ല. ആ സമയത്താണ് ഞാന്‍ ഒരു വലിയ കാര്യം മനസ്സിലാക്കുന്നത്. എന്റെ അടുത്ത് ഒരു ആരാധകന് വന്നിരിക്കുമ്പോള്‍ അയാളുടെ തോന്നല്‍ ഇതു തന്നെയാകുമെന്ന്. ഒരു സാധാരണക്കാരന്റെ മാനസികാവസ്ഥ ഞാന്‍ ശരിക്കും തിരിച്ചറിഞ്ഞു.
ഞാന്‍ വിചാരിച്ചു വിമാനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ‘ഹായ് സാര്‍’ ഞാന്‍ താങ്കളുടെ ഒരു ആരാധകനാണ്. എന്ന് പറഞ്ഞ് പോകാമെന്ന്. പക്ഷേ ഞാന്‍ പറഞ്ഞു സാര്‍ ഞാനും ഒരു സെലിബ്രിറ്റിയാണ്. അമിതാഭ് ബച്ചന്, രജനികാന്ത്, ഷാരൂഖ് ഖാന്, അഭിഷേക് ബച്ചന്, ആമീര്‍ ഖാന്, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നിവര്‍ക്കെല്ലാം എന്നെ അറിയാം. ഇന്ത്യയിലെ ഭൂരിഭാഗം ആളുകള്‍ക്കും എന്നെ അറിയാം. പക്ഷേ താങ്കള്‍ക്ക് എന്നെ അറിയില്ല എന്ന് പറഞ്ഞത് സത്യമായിട്ടും എന്നെ അസ്വസ്ഥമാക്കി.
സച്ചിന് ഭയങ്കര സ്വീറ്റാണ് അദ്ദേഹം. ഓ നിങ്ങള്‍ അഭിനയിക്കുമോ.
അപ്പോള്‍ ഞാന്‍ പറഞ്ഞു. സാരമില്ല സാര്‍ ഞാന്‍ താങ്കളുടെ ആരാധകനാണ്. ഇന്ത്യയ്ക്ക് വേണ്ടി താങ്കള്‍ ചെയ്തത് മഹത്തരമായ കാര്യങ്ങളാണ്. പിന്നീട് സച്ചിന് വിട്ടില്ല. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ആ രണ്ട് മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ കുട്ടികള്‍, ക്രിക്കറ്റ്, സിനിമ എന്നിവയെക്കുറിച്ചെല്ലാം സംസാരിച്ചു. ഞാന്‍ ഭാര്യയ്ക്കടക്കം എല്ലാവര്ക്കും മെസേജ് അയച്ചു. ഞനിപ്പോള്‍ ഇരിക്കുന്നത് സച്ചിനൊപ്പം ആണെന്ന്. എല്ലാവരും എന്നോട് ചോദിച്ചത് ഇങ്ങനെയാണ് ‘അദ്ദേഹം നിങ്ങളെ തിരിച്ചറിഞ്ഞോ’ എന്ന്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു താങ്കള്‍ക്ക് പകരം മറ്റാരെങ്കിലും ആണെങ്കില്‍ ഞാന്‍ ഇതുപോലെ ചെയ്യില്ലെന്ന്.
അദ്ദേഹം കൂടുതല്‍ വിദേശ ചിത്രങ്ങളാണ് കാണാറ്. അതുകൊണ്ടാണ് എന്നെ തിരിച്ചറിയാതെ പോയതെന്ന് പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഫാന്‍ ബോയ് മൊമന്റ് ആയിരുന്നു അത്. ഒരിക്കലും മറക്കില്ല.