ഓഖി ദുരിന്തം: അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി മഞ്ജുവാര്യര്‍

തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്ക് സഹായവുമായി നടി മഞ്ജു വാര്യര്‍. അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കായി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏത്തിയാണ് മഞ്ജു തുക കൈമാറിയത്.
പിണറായി സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ധനസഹായം നല്‍കിയതെന്ന് മഞ്ജു പ്രതികരിച്ചു. മഞ്ജു വാര്യര്‍ നേരത്തെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കാണാതായവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചായിരുന്നു അവര്‍ മടങ്ങിയത്. കഴിയുന്ന സഹായങ്ങള്‍ ചെയ്യുമെന്ന് മഞ്ജു അന്ന് പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7