കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ ഏഴുവയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ചൈൽഡ് ലൈൻ കൊടുവള്ളി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. എന്നാൽ കുട്ടി പരാതിയില്ലെന്ന് അറിയിച്ചതിനാൽ നിലവിൽ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.




