BREAKING NEWS

ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ 40,000 യുഎസ് സൈനികർ നിലയുറപ്പിച്ചു..; മതിയാവാതെ കൂടുതൽ യുദ്ധക്കപ്പലുകളും എഫ് 16, 22, 35 വിമാനങ്ങളും കൊണ്ടുവരുന്നു… കുവൈത്ത്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് ഒരുക്കിയ യുദ്ധസന്നാഹം ഇങ്ങനെ…

· · 1 min read
Share: Copied!

വാഷിങ്ടൻ: ഇസ്രയേൽ–ഇറാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ മധ്യപൂർവദേശ മേഖലയിലേക്ക് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും കൊണ്ടുവരാൻ യുഎസ് നടപടി തുടങ്ങി. നിലവിൽ യുഎസിന് മേഖലയിൽ 19 കേന്ദ്രങ്ങളിലായി 40,000 സൈനികരുണ്ട്. ഇതിൽ ഇറാഖ്, ബഹ്റൈൻ, ഈജിപ്ത്, ജോർദാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്ഥിരം കേന്ദ്രങ്ങളും ഉൾപ്പെടും.

കുവൈത്തിലുളള 5 കേന്ദ്രങ്ങളിലായി 13,500 സൈനികർക്കുളള സൗകര്യമുണ്ട്. മധ്യേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ എയർബേസായ ഖത്തർ അൽ ഉദൈദ് എയർബേസിൽ 10000 സൈനികരും ബി52, എഫ്15, എഫ്16 എന്നിവയടക്കം നൂറുകണക്കിനു പോർവിമാനങ്ങളും ബോംബറുകളുമുണ്ട്. യുഎഇയിൽ 3500, ഇറാഖിൽ 2,500 എന്നിങ്ങനെയാണ് യുഎസ് സൈനികരുടെ എണ്ണം. ബഹ്റിനിലെ മനാമയിൽ 9000 സൈനികരുണ്ട്. യുഎസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റിന്റെ കേന്ദ്രമായ ഇവിടെ നിന്നാണ് ചെങ്കടൽ, പേർഷ്യൻ ഗൾഫ്, അറബിക്കടൽ എന്നിവടങ്ങളിലെ വിമാനവാഹിനിക്കപ്പലുകളും മുങ്ങിക്കപ്പലുകളും മിസൈൽവേധക്കപ്പലുകളും നിയന്ത്രിക്കുന്നത്.

എഫ് 16, 22,35 ഗണത്തിലുള്ള കൂടുതൽ വിമാനങ്ങൾ ഉടൻ എത്തിക്കുമെന്നാണു വിവരം. യുഎസിൽ നിന്ന് യൂറോപ്പിലേക്ക് 30 യുദ്ധവിമാനങ്ങൾ എത്തിച്ചിട്ടുണ്ട്. ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങളും മേഖലയിലെത്തിയിട്ടുണ്ട്. യുഎസ്എസ് ദ് സള്ളിവൻസ്, ആർലിങ് ബുർക് എന്നീ യുദ്ധക്കപ്പലുകൾ ഇറാൻ ഇസ്രയേലിലേക്കു വിടുന്ന ബാലിസ്റ്റിക് മിസൈലുകൾ തകർക്കാനുണ്ടായിരുന്നു. ഇപ്പോൾ ആർലിങ് ബുർകിനെ മാറ്റി തോമസ് ഹഡ്നർ എന്ന കപ്പൽ പകരം എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

എന്നാൽ അതേസമയം ഇസ്രയേലിനെതിരെ ഒന്നിലധികം പോർമുനകളുള്ള മിസൈൽ ഇറാൻ പ്രയോഗിച്ചെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇസ്രയേൽ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാൻ ഇത്തരം മിസൈലുകൾക്കു സാധിച്ചു. മിസൈൽ ആക്രമണമുണ്ടാകുമ്പോൾ ഒരു പോർമുനയ്ക്കു പകരം പല പോർമുനകളെ തിരിച്ചറിഞ്ഞു തകർക്കേണ്ടിവരുന്നതാണ് വ്യോമപ്രതിരോധത്തെ ബുദ്ധിമുട്ടിലാക്കുന്നത്. അയേൺ ഡോം ഭേദിച്ച് ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിൽ പലയിടത്തും നാശമുണ്ടാക്കിയ സാഹചര്യത്തിലാണ് സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേലിൽ ഇന്നലെ 10 മിസൈലുകളാണു പതിച്ചത്. ഡസൻകണക്കിനാളുകൾക്കു പരുക്കേറ്റു.

Also Read: പുലർച്ചെ 45 മിനിറ്റിനുള്ളിൽ സൗദി രാജകുമാരൻ എന്നെ വിളിച്ചു…!! ഇന്ത്യ പാകിസ്താനിലെ സുപ്രധാന വ്യോമതാവളങ്ങൾ ആക്രമിച്ചപ്പോൾ മറ്റുമാർഗമില്ലാതായപ്പോൾ വെടിനിർത്തലിന് അഭ്യർത്ഥിച്ചു..; അന്ന് രാത്രി സംഭവിച്ചതിനെ കുറിച്ച് പാക് ഉപപ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ…

തൊടുക്കുമ്പോൾ ഒന്ന്.., പതിക്കുമ്പോൾ അമ്പതും നൂറുമാകും…!! ഇസ്രയേലിനെ തകർക്കാൻ ഒടുവിൽ ഇറാൻ ആദ്യമായി ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചു..!! 2008-ൽ അന്താരാഷ്ട്ര തലത്തിൽ നിരോധിച്ച ആയുധമെടുത്ത ഇറാൻ രണ്ടും കല്പിച്ച് തന്നെ…

പുതിയ റെവല്യൂഷണറി ഗാർഡ്‌സ് മേധാവിയെ നിയമിച്ച് ഇറാൻ; ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമി ഇനി ഇന്റലിജൻസ് വിഭാഗത്തിന്റെ തലവൻ

അന്തംവിട്ട് അയേൺ ഡോം…!! അടവ് മാറ്റി ഇറാൻ…!! ഇസ്രയേലിനെതിരേ ഉപയോഗിച്ചത് ഒന്നിലധികം പോർമുനകളുള്ള മിസൈൽ..!! 10 മിസൈലുകൾ ഇസ്രയേലിൽ പതിച്ചു… ഒഐസി യോഗം നാളെ…, യുദ്ധത്തിൻ്റെ ഗതി എന്താവുമെന്നറിയാം

BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026
BREAKING NEWS
സ്വർണ്ണവില 4,000 ഡോളറിന് താഴേക്ക്; 2013 ആവർത്തിക്കുമോ? ഉപഭോക്താക്കൾക്ക് ദീർഘകാല ആശ്വസിക്കാമോ? വിപണിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ
30 Oct 2026
BREAKING NEWS
സ്വന്തമായി ഫോണില്ല, അമ്മയുടെ ഫോണിലെ ഇൻസ്റ്റാഗ്രാം വഴി യുവാവുമായി പരിചയമുണ്ടായിരുന്നതായി സൂചന!! സ്കൂളുവിട്ടെത്തിയ ശേഷം കുളിക്കാനെന്നു പറഞ്ഞ് 15 കാരി റൂമിലേക്കു പോയി, ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ജനലിലൂടെ നോക്കിയ സഹോദരൻ കണ്ടത് ജീവനൊടുക്കിയ പെൺകുട്ടിയെ...
30 Oct 2026