World

പുതിയ റെവല്യൂഷണറി ഗാർഡ്‌സ് മേധാവിയെ നിയമിച്ച് ഇറാൻ; ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമി ഇനി ഇന്റലിജൻസ് വിഭാഗത്തിന്റെ തലവൻ

· · 1 min read
Share: Copied!

ടെഹ്‌റാൻ: പുതിയ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് മേധാവിയെ നിയമിച്ച് ഇറാൻ. ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് ഇന്റലിജൻസ് വിഭാഗത്തിന്റെ പുതിയ തലവനായി നിയമിച്ചത്. കഴിഞ്ഞയാഴ്ച  ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് കസെമിക്ക് പകരമായാണ് മജീദ് ഖദാമി ചുമതലയേറ്റത്. ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഇക്കാര്യം പുറത്തു വിട്ടത്.

ഞായറാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ റെവല്യൂഷണറി ഗാർഡ്‌സ് ഉദ്യോഗസ്ഥരായ ഹസ്സൻ മൊഹാഗെഗ്, മൊഹ്‌സെൻ ബാഗേരി എന്നിവരും കൊല്ലപ്പെട്ടിരുന്നു. ജൂൺ 13 ന് ഹൊസൈൻ സലാമി കൊല്ലപ്പെട്ടതിനെത്തുട‌‌ർന്ന് മേജ‌ർ ജനറൽ മുഹമ്മദ് പാക്പോ‌ർ ആണ് ഈ സ്ഥാനത്തിരുന്നത്. പിന്നീട് മുഹമ്മദ് പാക്പോ‌ർ ആണ് ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെ റെവല്യൂഷണറി ഗാർഡ്‌സ് ചീഫായി മജീദ് ഖദാമിയെ നിയമിച്ചത്.

കഴിഞ്ഞയാഴ്ച ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിനൊരുങ്ങുകയാണെന്ന് ഇസ്രയേൽ പ്രതികരിച്ചിരുന്നു. എന്നാൽ ഈ വാദത്തെ ഇറാൻ പൂ‌ർണമായും തള്ളിയിരുന്നു.

BREAKING NEWS
അട്ടപ്പാടിയിൽ അരിവാൾ രോഗം വ്യാപകം; 10 മാസത്തിനിടെ 10 കുട്ടികൾ മരിച്ചു, ഗൗരവമേറിയ വിഷയമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി
30 Oct 2026
BREAKING NEWS
വെള്ളാപ്പള്ളി സംഘപരിവാര്‍ പ്രചരണങ്ങള്‍ ഏറ്റുപിടിക്കുന്നു, എസ്എന്‍ഡിപി നേതാക്കള്‍ ഹിന്ദുത്വവര്‍ഗീയതയുടെ പ്രചാരകരായി മാറുകയാണ്, തുറന്ന സംവാദത്തിന് തയ്യാറാണെന്ന് പി ജയരാജന്‍
30 Oct 2026
BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026