BREAKING NEWS

അന്തംവിട്ട് അയേൺ ഡോം…!! അടവ് മാറ്റി ഇറാൻ…!! ഇസ്രയേലിനെതിരേ ഉപയോഗിച്ചത് ഒന്നിലധികം പോർമുനകളുള്ള മിസൈൽ..!! 10 മിസൈലുകൾ ഇസ്രയേലിൽ പതിച്ചു… ഒഐസി യോഗം നാളെ…, യുദ്ധത്തിൻ്റെ ഗതി എന്താവുമെന്നറിയാം

· · 1 min read
Share: Copied!

ടെൽ അവീവ് : ഇസ്രയേലിനെതിരെ ഒന്നിലധികം പോർമുനകളുള്ള മിസൈൽ ഇറാൻ പ്രയോഗിച്ചെന്ന് ഇസ്രയേൽ സൈന്യം. ഇസ്രയേൽ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാൻ ഇത്തരം മിസൈലുകൾക്കു സാധിച്ചു. മിസൈൽ ആക്രമണമുണ്ടാകുമ്പോൾ ഒരു പോർമുനയ്ക്കു പകരം പല പോർമുനകളെ തിരിച്ചറിഞ്ഞു തകർക്കേണ്ടിവരുന്നതാണ് വ്യോമപ്രതിരോധത്തെ ബുദ്ധിമുട്ടിലാക്കുന്നത്. അയേൺ ഡോം ഭേദിച്ച് ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിൽ പലയിടത്തും നാശമുണ്ടാക്കിയ സാഹചര്യത്തിലാണ് സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേലിൽ ഇന്നലെ 10 മിസൈലുകളാണു പതിച്ചത്. ഡസൻകണക്കിനാളുകൾക്കു പരുക്കേറ്റു.

അതിനിടെ കഴിഞ്ഞ 13ന് ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷവും ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിമായി പലവട്ടം ഫോണിൽ ചർച്ച നടത്തിയിരുന്നുവെന്ന് റിപ്പോർട്ട്. എന്നാൽ, ഇസ്രയേൽ ആക്രമണം നിർത്താതെ ഇറാൻ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് അറഗ്ചി സ്വീകരിച്ചത്. ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും ഇന്നലെ ഫോണിൽ സംസാരിച്ചു. ഇസ്രയേലിനെയാണു ജർമനി പിന്തുണയ്ക്കുന്നതെങ്കിലും ആക്രമണത്തിനു ശക്തി കുറയ്ക്കണമെന്നും നയതന്ത്രത്തിന്റെ വഴി തേടണമെന്നും മേർട്സ് പറഞ്ഞു. നാളെ തുർക്കിയിലെ ഇസ്തംബുളിൽ നടക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (ഒഐസി) യോഗത്തിൽ ഇറാൻ വിദേശകാര്യമന്ത്രി പങ്കെടുക്കും. ഇതിൽ നിർണായക ചർച്ച നടക്കുന്നതോടെ യുദ്ധത്തിൻ്റെ ഗതി എന്താവുമെന്ന് നാളെയറിയാം.

അതേസമയം ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ രംഗത്തുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്നും അധികൃതർ പറഞ്ഞു. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഇസ്രയേല്‍ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി നേരത്തേ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി വടക്കൻ ഇറാഖിലെ 110 ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിച്ചു.

പുലർച്ചെ 45 മിനിറ്റിനുള്ളിൽ സൗദി രാജകുമാരൻ എന്നെ വിളിച്ചു…!! ഇന്ത്യ പാകിസ്താനിലെ സുപ്രധാന വ്യോമതാവളങ്ങൾ ആക്രമിച്ചപ്പോൾ മറ്റുമാർഗമില്ലാതായപ്പോൾ വെടിനിർത്തലിന് അഭ്യർത്ഥിച്ചു..; അന്ന് രാത്രി സംഭവിച്ചതിനെ കുറിച്ച് പാക് ഉപപ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ…

ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിൽനിന്ന് പിന്തിരിയണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിച്ചു. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇറാനിൽനിന്നുള്ള മിസൈലുകളെ തടയാൻ ബ്രിട്ടന്റെ സഹായം തേടിയിട്ടില്ലെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു.

തൊടുക്കുമ്പോൾ ഒന്ന്.., പതിക്കുമ്പോൾ അമ്പതും നൂറുമാകും…!! ഇസ്രയേലിനെ തകർക്കാൻ ഒടുവിൽ ഇറാൻ ആദ്യമായി ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചു..!! 2008-ൽ അന്താരാഷ്ട്ര തലത്തിൽ നിരോധിച്ച ആയുധമെടുത്ത ഇറാൻ രണ്ടും കല്പിച്ച് തന്നെ…

ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ 40,000 യുഎസ് സൈനികർ നിലയുറപ്പിച്ചു..; മതിയാവാതെ കൂടുതൽ യുദ്ധക്കപ്പലുകളും എഫ് 16, 22, 35 വിമാനങ്ങളും കൊണ്ടുവരുന്നു… കുവൈത്ത്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് ഒരുക്കിയ യുദ്ധസന്നാഹം ഇങ്ങനെ…

വിമാനത്താവളത്തിൽ രഹസ്യവിവരം, രണ്ട് യാത്രക്കാരെ പരിശോധിക്കണമെന്ന് നിർദേശം, പിടിച്ചത് 25 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

BREAKING NEWS
കോഴിക്കോട് നഗരമധ്യത്തില്‍ യുവതിയെ കയറിപ്പിടിച്ചു ; 29കാരൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു
30 Oct 2026
BREAKING NEWS
കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയും, പുലര്‍ച്ചെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു, രമ്യ ഹരിദാസ് ഫോണ്‍ എടുത്തയുടനെ അസഭ്യ വര്‍ഷവും ഭീഷണിയും, അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ്
30 Oct 2026
BREAKING NEWS
'അവർ എന്നെ ഇഷ്ടികയ്ക്ക് എറിഞ്ഞു, ഞാൻ അവരെയെല്ലാം വെടിവെച്ചു'... വാഹന പാർക്കിങ്ങിനെ ചൊല്ലി തർക്കം, പട്ടാപ്പകൽ മൂന്നു പേർക്കുനേരെ തുരുതുരാ വെടിയുതിർത്ത് യുവാവ്, രക്ഷിക്കണമെന്ന് അലറിവിളിച്ച് ഇരകൾ... യുവാവ് അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്...
30 Oct 2026
BREAKING NEWS
ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; 23 വയസ്സ് നിർബന്ധമെന്ന് എക്സൈസ് മന്ത്രി
30 Oct 2026