BREAKING NEWS

കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്നത് ഞാൻ അല്ല, ദേവേന്ദുവിന്റെ അമ്മ ശ്രീതുവാണ്…; എന്നെ പ്രതിയാക്കാനുള്ള നീക്കമാണ് ശ്രീതു നടത്തിയതെന്ന് ഹരികുമാർ.., നുണപരിശോധന നടത്താനുള്ള നീക്കത്തിൽ പൊലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. ബാലരാമപുരത്ത് ഉണ്ടായ സംഭവത്തിൽ പ്രതിയായ കുട്ടിയുടെ അമ്മാവനാണ് നിർണായക മൊഴി പുറത്തുവിട്ടത്. കുട്ടിയെ കൊന്നത് താൻ അല്ല, ദേവേന്ദുവിന്റെ അമ്മ ശ്രീതുവാണ് കൊലപാതകത്തിനു പിന്നിൽ എന്നുമാണ് ഹരികുമാർ മൊഴി നൽകിയത്. ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമർപിക്കാൻ പൊലീസ് തയാറാകുന്നതിനിടെയാണ് മൊഴി പുറത്തുവന്നത്.

മൂന്നാഴ്ച മുൻപ് തിരുവനന്തപുരം റൂറൽ എസ്പി കെ.എസ്. സുദർശൻ ജയിൽ സന്ദർശിക്കാൻ എത്തിയപ്പോൾ പ്രതി ഹരികുമാർ അദ്ദേഹത്തെ കണ്ടിരുന്നു. കുഞ്ഞിനെ കൊന്നത് താൻ അല്ലെന്നും ശ്രീതുവാണ് കൊലപാതകം നടത്തിയതെന്നും തന്നെ പ്രതിയാക്കാനുള്ള നീക്കമാണ് ശ്രീതു നടത്തിയതെന്നും ഹരികുമാർ എസ്പിയോട് പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലിലും ഹരികുമാർ ഈ കാര്യം ആവർത്തിച്ചു.

എന്നാൽ ഹരികുമാർ പറഞ്ഞത് പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. മൊഴികളിൽ വൈരുധ്യം കണ്ടതോടെ ഹരികുമാറിനെയും ശ്രീതുവിനെയും നുണപരിശോധനയ്ക്ക് ഹാജരാക്കാൻ പൊലീസ് തീരുമാനിച്ചു. നേരത്തേ ദേവേന്ദുവിന്റെ അച്ഛനും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ആദ്യ അന്വേഷണത്തിൽ ശ്രീതുവിനെതിരെ തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റിൽ നിന്നു രണ്ടു വയസ്സുകാരി ദേവേന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മാവൻ ഹരികുമാർ കുട്ടിയെ മുറിയിൽ നിന്നും എടുത്തുകൊണ്ടുപോയി കിണറ്റിൽ എറിയുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഹരികുമാറിനു തന്റെ സഹോദരിയോടുള്ള വഴിവിട്ട താൽപര്യത്തിൽ അവർ തയാറാക്കാത്തതിനു കുട്ടിയൊരു തടസ്സമായി കണ്ടത്തിനെത്തുടർന്നാണ് കൊലപാതകം എന്നതിലേക്ക് കടന്നതെന്നായിരുന്നു കാരണമായി പൊലീസ് കണ്ടെത്തിയിരുന്നത്.

യുദ്ധത്തിൽ അമേരിക്ക ഇടപെടുന്നതോടെ കാര്യങ്ങൾ മാറിമറിയും..!! ഇറാനെ സഹായിക്കാൻ റഷ്യയും ചൈനയും..? യുദ്ധം ശക്തമായാൽ ഉണ്ടാവുന്ന തിരിച്ചടികൾ… ആശങ്കയോടെ ലോകരാജ്യങ്ങൾ…

സദ്ദാം ഹുസൈൻ്റെ പാത പിന്തുടരുന്നവരെ കാത്തിരിക്കുന്നത് അതേ വിധി തന്നെയെന്ന് ഇസ്രയേൽ..; ലക്ഷ്യം ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി..?

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026