BREAKING NEWS

ഒമാൻ വെള്ളപ്പൊക്കം: വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കൊല്ലം സ്വദേശി മരിച്ചു

· · 1 min read
Share: Copied!

ദുബായ്∙ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൊല്ലം പെരിനാട് കണ്ടച്ചിറ സ്വദേശി മഹേഷ് കുമാർ മരിച്ചു. കഴിഞ്ഞ ദിവസം മിന്നൽ പ്രളയത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ഒരാളെ കാണാതാകുകയും ചെയ്തു. ഇതോടെ ഒമാൻ പ്രളയത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ശക്തമായ മഴയെത്തുടർന്ന് വെള്ളച്ചാട്ടത്തിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് മഹേഷിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം. മൃതദേഹം നിലവിൽ ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ ഫഹദ് യൂസഫ് (38) തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല ലുബിഷാദ് (32) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. യൂസഫിന്റെ മാതാവ് റംലത്തിനെയാണു (58) കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ സിവിൽ ഡിഫൻസ് വിഭാഗം ഇന്നും തുടരുകയാണ്.ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ഇന്നും ശക്തമായ കാറ്റും മഴയും തുടരുമെന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽനിന്നും വാദികളിൽനിന്നും വിട്ടുനിൽക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി. വിവിധ അപകടങ്ങളിലായി 40ൽ അധികം ആളുകളെ രക്ഷപ്പെടുത്തി. മസ്കത്ത്, ബാത്തിന തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചു.

ഉത്സവം കണ്ട് പുലർച്ചെ മടങ്ങവേ നിയന്ത്രണം വിട്ട് ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു, മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം, അപകടം കൂട്ടുകാരനെ വീട്ടിലാക്കാൻ പോകുന്നതിനിടെ

BREAKING NEWS
അനാവശ്യമായ അസ്വസ്ഥകള്‍ സൃഷ്ടിക്കുന്നു, പാര്‍ട്ടിക്ക് വിധേയമാകണം, രമ്യ ഹരിദാസിനെതിരെ പ്രമേയവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍
16 Oct 2026
BREAKING NEWS
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, കാത്തിരുന്നു കാണാം, സര്‍ക്കാര്‍ നിയമപരമായി മാത്രമേ പ്രവർത്തിക്കൂ, പിണറായിക്കെതിരായ ഇഡി സമന്‍സില്‍ രമേശ് ചെന്നിത്തല
16 Oct 2026
BREAKING NEWS
പ്രായപൂർത്തി ആയാൽ അല്ലേ കെട്ടിച്ചു കൊടുക്കാൻ പറ്റൂ......... 18 വയസ് കഴിഞ്ഞ് കെട്ടിച്ചു തരാം. സന്തോഷമായി ജീവിച്ചാ മതി എന്ന് പറഞ്ഞ് തിരികെ കൊണ്ടുപോയി, അവനാണ് എല്ലാം ചെയ്തത്, പ്രതിക്കെതിരെ ഇടുക്കിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
16 Oct 2026
BREAKING NEWS
‘തിരംഗ മാർച്ചിൽ നിന്നും പിന്മാറണം, നടത്തരുത്’; അഭിജീത് ദിപ്‌കെയുടെ വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ്; നിയമവിരുദ്ധമായി ആളുകൾ കൂട്ടംചേരരുത്, നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അറിയിപ്പ്
16 Oct 2026