Middle East Conflict

ഹിജാബ് അഴിക്കാത്ത സ്ത്രീകളുടെ വസ്ത്രം അഴിപ്പിച്ച് 12 മണിക്കൂര്‍ തണുപ്പില്‍ നിര്‍ത്തി; രോഗികളെ മര്‍ദിച്ചു, മുഖത്ത് തുപ്പി: ഗാസയിലെ അവസാനത്തെ ആശുപത്രിയും പൂട്ടി; സര്‍ജറി വിഭാഗത്തിന് തീയിട്ട് ഇസ്രയേല്‍ സൈന്യം

· · 1 min read
Share: Copied!

ജറുസലം: ഗാസയില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന അവസാനത്തെ ആശുപത്രികളില്‍ ഒന്നായ കമാല്‍ അദ്‌വാനില്‍ ഇസ്രയേല്‍ സൈന്യം വസ്ത്രങ്ങള്‍ അഴിപ്പിച്ച് പന്ത്രണ്ട് മണിക്കൂറിലധികം തന്നെ തണുപ്പത്ത് നിര്‍ത്തിയെന്ന് നഴ്‌സ് ഇസ്മായില്‍ അല്‍ ഖൗലത്. പരിശോധനയ്ക്കായി ശിരോവസ്ത്രം അഴിക്കാത്ത സ്ത്രീകളുടെ മുഖത്ത് അടിച്ചു. ശുചിമുറിയിൽ പോലും പോകാന്‍ അനുവദിച്ചില്ല. തങ്ങള്‍ അപമാനിക്കപ്പെട്ടു എന്നും ഇസ്മായില്‍ അല്‍ ഖൗലത് പറഞ്ഞു.

മുറിവേറ്റ രോഗികളെ സൈന്യം മര്‍ദിച്ചു. സര്‍ജറി വിഭാഗത്തിന് തീയിട്ടു. ആശുപത്രിയില്‍നിന്ന് നിര്‍ബന്ധിപ്പിച്ച് ഒഴിപ്പിച്ച ശേഷം എല്ലാവരേയും അല്‍ ഫരീഖ് സ്‌ക്വയറിലേക്ക് കൊണ്ടുപോയി. ഈ കൂട്ടത്തില്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ഹുസാം അബൂസാഫിയും ഉണ്ടായിരുന്നു. കൊടും തണുപ്പിലൂടെ രണ്ടു മണിക്കൂറോളം നടത്തിയാണ് രോഗികള്‍ അടക്കമുള്ളവരെ അല്‍ ഫരീഖ് സ്‌ക്വയറില്‍ എത്തിച്ചത്. നിസഹായരായവരുടെ മുഖത്ത് ഇസ്രയേല്‍ സൈന്യം തുപ്പി. കണ്ണു മൂടി കെട്ടിയിട്ടതായും കമാല്‍ അദ്‌വാനിലെ ജീവനക്കാരി ഷൊറൂഖ് അല്‍ റന്‍തീസി പറഞ്ഞു.

നെഞ്ചിലും പിന്നിലും നമ്പര്‍ രേഖപ്പെടുത്തിയ ശേഷമാണ് തടവിലാക്കിയവരെ സൈന്യം വിട്ടയച്ചത്. ഇവരുടെ അവസ്ഥ വളരെ ദയനീയമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026
BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026
BREAKING NEWS
അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി ഇ.ഡി, രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഓഫീസ് കെട്ടിടം എന്നിവ ഉൾപ്പെടുന്നു
04 Nov 2026
BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026