BREAKING NEWS

വ്യക്തിവൈരാ​ഗ്യം, പച്ചക്കറി വിൽപ്പനക്കാരനെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി കടലിൽ തള്ളി; ഒരേ കുടുംബത്തിലെ ആറുപേർ അറസ്റ്റിൽ

· · 1 min read
Share: Copied!

മുംബൈ: പച്ചക്കറി വിൽപ്പനക്കാരനെ കൊലപ്പെടുത്തി മൃതദേഹം കടലിൽ തള്ളിയ സംഭവത്തിൽ ഒരേ കുടുംബത്തിലെ ആറുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട ബസന്ത്‌ലാൽ സുഖ്‌ദേവ് കോരി (പേര് 59) മുംബൈയിലെ മലാഡ് വെസ്റ്റിൽ സന്തോഷ് മിശ്രയുടെ കീഴിൽ പച്ചക്കറി വിൽപ്പനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.

സംഭവത്തിൽ ജുഗ്രാജ് രാംനാഥ് യാദവ് (59), സന്തോഷ് വൃന്ദാവൻ മിശ്ര (65), ശിവം സന്തോഷ് മിശ്ര (27), മീര സന്തോഷ് മിശ്ര (56), അഞ്ജു സന്തോഷ് മിശ്ര (34), വന്ദന സന്തോഷ് മിശ്ര (29) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിനുശേഷം തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രതികൾ ബസന്ത്‌ലാലിന്റെ മൃതദേഹം ഒരു ചാക്കിൽ കെട്ടി കടലിൽ ഉപേക്ഷിക്കുകയായിരുന്നു. അന്ധേരി വെസ്റ്റിലെ വെർസോവയിലുള്ള ദേവാച്ചി വാഡി ബീച്ചിന് സമീപമാണ് മൃതദേഹം കടലിൽ തള്ളിയത്.

അതേസമയം ഒക്ടോബർ ഒന്നിന് രാവിലെ 8.45ഓടെയാണ് ബീച്ചിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മരിച്ചത് സന്തോഷ് മിശ്രയുടെ കീഴിൽ ജോലി ചെയ്തിരുന്ന ബസന്ത്‌ലാൽ സുഖ്‌ദേവ് കോരിയാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകത്തിന് പിന്നാലെ സന്തോഷ് മിശ്രയും കുടുംബാംഗങ്ങളും മുംബൈയിലെ വീട്ടിൽനിന്ന് കടന്നുകളയുകയും നഗരം വിടുകയും ചെയ്തു. പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് രണ്ട് സംഘങ്ങളെ ഉത്തർപ്രദേശിലേക്ക് അയച്ചു. ഇവർ നടത്തിയ അന്വേഷണത്തിലാണ് ജുഗ്രാജ് രാംനാഥ് യാദവിനെ കണ്ടെത്തിയത്. ദിവസങ്ങൾക്കുശേഷം മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്ത് മുംബൈയിലെത്തിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും മറ്റ് വിശദാംശങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

BREAKING NEWS
കോർപ്പറേഷൻ പറഞ്ഞു, നടൻ പ്രകാശ് രാജ് പങ്കെടുക്കേണ്ട പരിപാടിയിൽ മൈക്ക് പിടിച്ചെടുക്കാനെത്തി പോലീസ്, പൊതുജനങ്ങൾ വളഞ്ഞതോടെ മുങ്ങി!! മാനവീയം വീഥിയിൽ നടത്തുന്ന സമരപരിപാടികൾ പോലീസിനെ ഉപയോ​ഗിച്ച് പൊളിക്കാൻ നീക്കം
17 Oct 2026
BREAKING NEWS
സ്വന്തം രാജ്യത്തേയും ദാമ്പത്യബന്ധത്തെയും ഒരുപോലെ വഞ്ചിച്ചു, തനിക്ക് അയാളെ വേണ്ടെന്ന് ഭാര്യ... സൈനിക നീക്കങ്ങൾ, യുദ്ധ പദ്ധതികൾ, തുടങ്ങിയ രഹസ്യ വിവരങ്ങൾ യുക്രെയ്ന് കൈമാറി 300-ലേറെ സഹപ്രവർത്തകരായ റഷ്യൻ സൈനികരുടെ മരണത്തിന് വഴിമരുന്നിട്ടു, ആക്രമണ സമയത്ത് അസുഖം ന‌ടിച്ച് മാറിനിന്നു... ഒടുവിൽ രായ്ക്കുരാമ...
17 Oct 2026
BREAKING NEWS
അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം; വാരണാസി ടീമിന്റെ സ്വന്തം കുംഭയ്ക്ക്... പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ്എസ് രാജമൗലി
16 Oct 2026
BREAKING NEWS
3 പേരാണ് വാഹനത്തിൽ സഞ്ചരിച്ചത്- പ്രതിഭാ​ഗം!! അതുകൊണ്ടാണോ ഇടിച്ചിട്ടത്? അവർ മരിച്ചു പോയില്ലേ, അവർക്കെതിരേ എന്ത് നടപടി? കോടതി..."പ്രതികൾക്കെതിരേ നടന്നത് ഗൂഢാലോചന, പ്രിയാദ് എത്തിയത് അപകടശേഷം, പ്രാഥമിക മൊഴി നൽകാൻ ഇയാൾക്ക് എങ്ങനെ കഴിയും? മൊഴി നൽകാൻ സംഭവം കണ്ടതായി തെളിവുണ്ടോ? എന്താണ് കേസിന്റെ പിന്നിലെന...
16 Oct 2026