പിറവം: പിറവം വനിതാ കൗൺസിലർക്ക് ഭർതൃ പിതാവിന്റെ കുത്തേറ്റു. പിറവം നഗരസഭയിലെ പതിനാലാം വാർഡിലെ കൗൺസിലർ ക്രിസ്റ്റി ജോണിനാണ് കുത്തേറ്റത്. ഭർതൃപിതാവ് ജോയ് ആണ് കുത്തിയത്. ഭർതൃമാതാവ് ലിസിക്കും കുത്തേറ്റു.
കുടുംബപ്രശ്നങ്ങളാണ് ആക്രമണ കാരണം. മദ്യപിച്ചെത്തിയ ജോയ് ഭർതൃമാതാവിനെ കുത്തുന്നതു കണ്ട് തടയാനെത്തിയതായിരുന്നു ക്രിസ്റ്റി. അപകടത്തിൽ കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ ലിസിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ക്രിസ്റ്റി പിറവത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.




