BREAKING NEWS

പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള ഷിജിത്തിനെ കുത്തിയ കേസില്‍ 23കാരി അറസ്റ്റില്‍; ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം പ്രതിയെ ആക്രമിക്കുകയായിരുന്നു

· · 1 min read
Share: Copied!

തിരുവനന്തപുരം : മാനവീയം വീഥിക്കു സമീപം പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തി പരുക്കേല്‍പിച്ച കേസില്‍ സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്‌നേഹ അനിലിനെ (ലച്ചു23) ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഷിജിത്തിന്റെയും പ്രതികളുടെയും സുഹൃത്താണ് സ്‌നേഹ. പ്രതികളുടെ നിര്‍ദേശപ്രകാരം ഷിജിത്തിനെ സ്‌നേഹയാണ് മാനവീയംവീഥിയിലേക്കു വിളിച്ചു വരുത്തിയത്. ഷിജിത്തിനെ കാറില്‍ കയറ്റി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രതികള്‍ക്കൊപ്പം ട്രെയിന്‍ മാര്‍ഗം സ്‌നേഹ മുങ്ങി.
വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണി; നീറ്റ് വിദ്യാർഥിനിയായ 17 കാരിയെ ആറുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചു; കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ

ഏറത്തെ വീട്ടില്‍ നിന്ന് ഇന്നലെ രാവിലെയാണ് സ്‌നേഹയെ പിടികൂടിയത്. സ്‌നേഹ അഞ്ചാം പ്രതിയാണ്. ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈല്‍, രഞ്ജിത്ത്, അര്‍ഫാജ് എന്നിവരാണ് മറ്റു പ്രതികള്‍. നഗരത്തിലെ മാളില്‍ ജോലി ചെയ്തിരുന്ന സ്‌നേഹ മാനവീയംവീഥിയില്‍ വച്ചാണ് ഇവരുമായി സൗഹൃദത്തിലായത്. സുഹൃത്തുക്കളായിരുന്ന ഷിജിത്തും ഷിയാസും മാസങ്ങള്‍ക്കു മുന്‍പ് തെറ്റിപ്പിരിഞ്ഞു. ലഹരി കേസുകളില്‍ ഷിയാസിനെ അടുത്തിടെ പൊലീസ് പിടികൂടിയപ്പോള്‍ ഷിജിത്ത് ആണ് ഒറ്റിയതെന്ന സംശയത്തിനു പുറത്താണ് ആക്രമണം.

ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു ഷിജിത്തിനെ നിര്‍ബന്ധിച്ച് ആല്‍ത്തറവെള്ളയമ്പലം റോഡിലേക്കു സ്‌നേഹ കൊണ്ടുപോവുകയും അവിടെ കാറില്‍ കാത്തുകിടന്ന ഷിയാസും സംഘവും ആക്രമിക്കുകയുമായിരുന്നു. വ്യാഴം രാത്രി 10.30ന് ആയിരുന്നു സംഭവം. ഹൃദയത്തിലേറ്റ പരുക്കിനെ തുടര്‍ന്നു ഷിജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സ്‌നേഹയെ കോടതിയില്‍ ഹാജരാക്കി. എസ്എച്ച്ഒ എസ്.വിമലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

BREAKING NEWS
താലിബാൻ അധികാരത്തിലേറിയ ശേഷം സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 26 ലക്ഷത്തിലധികം പെൺകുട്ടികൾക്ക്!! അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് തെറ്റായ രീതിയിൽ, ആറാം ക്ലാസുവരെ വിദ്യാഭ്യാസം നൽകുന്നുണ്ട്, അനുയോജ്യരായ അധ്യാപകരെ ലഭിക്കുന്നതുവരെ പെൺകുട്ടികളുടെ വി...
01 Nov 2026
BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026
BREAKING NEWS
ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026