BREAKING NEWS

പാതിരാത്രി യുവതി കുഞ്ഞിന് മുലപ്പാൽ നൽകുന്ന ദൃശ്യം ജനാലവഴി വീഡിയോയെടുത്തു; യുവാവ് പിടിയിൽ; കഴിഞ്ഞ വർഷം ഒറ്റ ദിവസംകൊണ്ട് 13 കേസിൽ പ്രതിയായിരുന്നയാൾ; കാപ്പ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ്

· · 1 min read
Share: Copied!

കഠിനംകുളം: രാത്രിയിൽ കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ കേസിൽ പ്രതി പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്തി (31)നെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

നല്ല ഉഷ്ണമായിരുന്നതിനാൽ ജനാല തുറന്നിട്ട് യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുകയായിരുന്നു. ഇതിനിടെ വീടിന്റെ മതിൽ ചാടിയ പ്രതി തുറന്നിട്ടിരുന്ന ജനാലവഴി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് കഠിനംകുളം പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സ്ത്രീകൾക്കു നേർക്കുള്ള അതിക്രമത്തിനും ഐടി ആക്ട് പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തു.

നിരവധി കേസുകളിൽ പ്രതിയായ നിഷാന്തിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നും കഠിനംകുളം പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഒറ്റ ദിവസംകൊണ്ട് 13 കേസിൽ പ്രതിയായ ആളാണ് നിഷാന്ത്. കല്ലമ്പലം മുതൽ കോട്ടയം കറുകച്ചാൽവരെ പിടിച്ചുപറിയും സ്ത്രീകൾക്കു നേരെയുള്ള അതിക്രമവും നടത്തിയതിനായിരുന്നു ഈ കേസുകളൊക്കെയും.

BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026
BREAKING NEWS
ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി; ക്രൂര പീഢനത്തിനിരയാക്കി; പൂജാരിക്ക് 7 വർഷംകഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
01 Nov 2026
BREAKING NEWS
’അല്ലയോ പ്രതിപക്ഷ നേതാവേ…മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല’: പിണറായിക്ക് മന്ത്രി റോജി എം. ജോണിന്റെ മറുപടി
01 Nov 2026