BREAKING NEWS

ഡോളറിന്റെ ഉയർച്ചയിൽ പൊന്നിന്റെ തട്ട് താഴോട്ട്; ഇന്ന് കുറഞ്ഞത് 880 രൂപ, പവന് 55,480 രൂപയായി, ഇനിയും താഴുമെന്ന് വിദ​ഗ്ദർ

· · 1 min read
Share: Copied!

ഡോളറിന്റെ ഉയർച്ചയിൽ സ്വർണ പ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ വില കുറയുന്നത് നോക്കിയിരിക്കുന്നവർക്കും ആശ്വാസ വാർത്ത, സ്വർണ വില വീണ്ടും കുറയുന്നു. കേരളത്തിൽ ഇന്നും പവന് 880 രൂപ കുറഞ്ഞു പവന് 55,480 രൂപയിലാണു വ്യാപാരം നടക്കുന്നത്. ഗ്രാമിന് 110 രൂപ ഇടിഞ്ഞ് വില 6,935 രൂപയായി. സെപ്റ്റംബർ 23നുശേഷം ആദ്യമായാണ് പവൻവില 56,000 രൂപയ്ക്കും ഗ്രാം വില 7,000 രൂപയ്ക്കും താഴെ എത്തുന്നത്.

നവംബർ മാസം ഇതുവരെ പവന് കുറഞ്ഞത് 4,160 രൂപയാണ്. ഗ്രാമിന് 520 രൂപയും. ഇക്കഴിഞ്ഞ ഒക്ടോബർ 31നു കുറിച്ച പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ് വില. കനംകുറഞ്ഞ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഇന്ന് 90 രൂപ ഇടിഞ്ഞ് 5,720 രൂപയായി. ഇന്നലെ കൂടിയ വെള്ളിവിലയും ഇന്നു താഴേക്കിറങ്ങി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് വില 97 രൂപയായി.

രാജ്യാന്തര, ആഭ്യന്തരതലങ്ങളിൽ സ്വർണവിലയെ താഴോട്ടുവലിക്കാനുള്ള പ്രധാനകാരണം യുഎസിലെ രാഷ്ട്രീയ, സാമ്പത്തിക ചലനങ്ങളാണ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയക്കൊടി പാറിച്ചശേഷം ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കും കുതിച്ചുകയറ്റം തുടങ്ങിയത് പൊന്നിനെ താഴോട്ടെത്തിച്ചു.

രാജ്യാന്തര സ്വർണവില ഔൺസിന് 2,559.11 ഡോളറിലേക്കാണ് ഇന്ന് താഴ്ന്നത്. ഇന്നുമാത്രം കുറഞ്ഞത് 50 ഡോളറിലധികം. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2,561 ഡോളറിലാണ്. രാജ്യാന്തരവിലയിലെ ഇടിവ് കേരളത്തിലും ഇന്ന് വില കുറയാൻ ഇടയാക്കി. രാജ്യാന്തരവില 2,545 ഡോളറിന് താഴേക്കുവീണാൽ, വിലത്തകർച്ച ചെന്നുനിൽക്കുക 2,472 ഡോളറിലേക്ക് ആയിരിക്കുമെന്നു ചില നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ സ്വർണവില ഇനിയും താഴുമെന്നാണ് വിദ​ഗ്ദർ പറയുന്നത്.

BREAKING NEWS
പ്രാര്‍ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പിന്നാലെ ക്രൂര പീഡനം, 16കാരിയുടെ പരാതിയില്‍ മതപണ്ഡിതന്‍ അറസ്റ്റില്‍.
01 Nov 2026
BREAKING NEWS
പുറത്തുനിന്ന് മോട്ടോർ പ്രവർത്തിപ്പിച്ചശേഷം അവൻ അകത്തേക്ക് വന്നു, സംഭവത്തിന്റെ വേഗത കാരണം ഇടപെടുന്നതിനോ, കുട്ടികളെ രക്ഷിക്കുന്നതിനോ മതിയായ സമയം ലഭിച്ചില്ല... ക്ലാസിൽ കയറി വിദ്യാർഥിനിയെ ആക്രമിച്ചത് അമ്മാവൻ, പിന്നിൽ പ്രണയം നിരസിച്ചതിലുള്ള വൈരാ​ഗ്യം!!  ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ എയർ ആംബുലൻസി...
01 Nov 2026
BREAKING NEWS
എസ്എഫ്‌ഐക്ക് കുത്താന്‍ ആളെ കിട്ടാതെ വരുമ്പോള്‍ സ്വന്തം പ്രവര്‍ത്തകരെ തന്നെ ആക്രമിക്കുകയാണ്, നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നോ ഈ ആക്രമണം?? സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് അന്വേഷിക്കണം, എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കണം- എംഎസ്എഫ്
01 Nov 2026
BREAKING NEWS
"യേശു എന്നത് ഒരു ചരിത്രപുരുഷനല്ല, വിശുദ്ധന്മാരാക്കപ്പെട്ടവരിലൂടെ ദൃശ്യം സിനിമാ മോഡലിൽ തിരിച്ചെഴുതി ഉണ്ടാക്കിയ ചരിത്രമാണ് മത ചരിത്രം... വേളാങ്കണ്ണി, മലയാറ്റൂർ, പാലയൂർ, കൊരട്ടി മുത്തി...തുടങ്ങി അനേകം ഇടങ്ങളിൽ നടത്തിയ കുരിശു കൃഷി ഹൈന്ദവ സ്ഥലികളിൽ നടത്തിയ അധിനിവേശമാണ്"... അവകാശ വാദം ആവർത്തിച്ച് തീവ്ര...
01 Nov 2026