BREAKING NEWS

ഔദ്യോ​ഗിക ലെറ്റർ പാഡിൽ വോട്ടർമാർക്ക് കത്തുകൾ; നേമത്ത് മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പരാതിയുമായി ബിജെപി

· · 1 min read
Share: Copied!

തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി. ശിവൻകുട്ടിക്കെതിരെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തെന്നാരോപിച്ച് പരാതി . വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ച് മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡിലുള്ള കത്തുകൾ മണ്ഡലത്തിലെ വീടുകൾ തോറും വിതരണം ചെയ്തുവെന്നാണ് ആരോപണം.

നേമം മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻചാർജ് അഡ്വ. പ്രകാശ് ആർ.സി. മണ്ഡലം വരണാധികാരിക്കാണ് പരാതി സമർപ്പിച്ചത്.

അതേസമയം, പരാതിയിൽ പറയുന്ന പോലെ സംസ്ഥാന ചിഹ്നം ഉൾപ്പെട്ട ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി. ശിവൻകുട്ടി വിശദീകരിച്ചു. മാർച്ച് 15-നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതെന്നും, അതിന് മുമ്പ് മാർച്ച് 6-ന് മണ്ഡലത്തിലെ പ്രധാന വ്യക്തികൾക്ക് ഭാവി പ്രവർത്തനങ്ങൾക്ക് പിന്തുണ അഭ്യർഥിച്ച് കത്തയച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ലാസ് മുറിയിൽ മറ്റു കുട്ടികളുടെ മുന്നിൽ വച്ച് വിദ്യാർഥിനിയോട് പ്രണയാഭ്യർഥന നടത്തി അസി. ഫ്രൊഫസർ, പെൺകുട്ടിയുടെ മറുപടി കാലിൽ കിടന്ന് ചെരുപ്പുകൊണ്ട്!! അധ്യാപകനെ എടുത്തിട്ടലക്കി സഹ വിദ്യാർഥികൾ, അധ്യാപകൻ മുൻപ് ലൈംഗികാരോപണ പരാതിയിൽ നടപടി നേരിടുന്നയാൾ, കോളേജിൽ പ്രവേശിച്ചത് വിലക്ക് മറികടന്ന്, കേസെടുത്ത് പോലീസ്- വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

BREAKING NEWS
അമ്മയുമായി സൗഹൃദം സ്ഥാപിച്ചു, മകൾക്ക് മന്ത്രവാദ ചികിത്സ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, രണ്ടുമാസമായി ഒളിവിൽ കഴിഞ്ഞ 'ജീലാനി തങ്ങൾ' അറസ്റ്റിൽ
16 Oct 2026
BREAKING NEWS
ട്യൂഷൻ സെൻററിലേക്കെന്ന് പറഞ്ഞ് പോയ കുട്ടി തിരികെയെത്തിയില്ല, കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ വിദ്യാർഥി കാസർകോട്ടെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ, ലോ‍ഡ്ജിൽ മുറിയെടുത്തത് ബുധനാഴ്‌ച വെെകുന്നേരം ആറരയോടെ
16 Oct 2026
BREAKING NEWS
ആദ്യം ഇര, പിന്നീട് തലവനുമായി കൂട്ടുചേർന്ന് വല നെയ്തുതുടങ്ങി!! ലഹരി അകത്തുചെന്നാൽ ശരണ്യയുടെ മട്ടും ഭാവവും മാറും, ഒരു തരം ഭ്രാന്തായ അവസ്ഥ, നിയന്ത്രണം വിട്ട് പെരുമാറും!! തന്നെ ഏറ്റവും ഉപദ്രവിച്ചത് ശരണ്യയാണെന്ന സ്പാ കൂട്ടബലാത്സം​ഗ കേസിലെ ഇരയുടെ മൊഴി ശരിവച്ച് പോലീസും
16 Oct 2026
BREAKING NEWS
’ മൊബൈൽ ഫോണുണ്ടെന്ന് കരുതി എല്ലാവർക്കും മാധ്യമപ്രവർത്തകരായാൽ ശരിയാവില്ല, മറ്റുള്ളവർക്ക് പ്രശ്നമാകും’; അഭിപ്രായസ്വാതന്ത്ര്യത്തിൽ സുപ്രീം കോടതിയുടെ നിരീക്ഷണം
16 Oct 2026