BREAKING NEWS

എസ്ഐആറിലൂടെ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം 2.29 കോടി വോട്ടർമാർ കുറഞ്ഞു; 90 ശതമാനവും ഉത്തർപ്രദേശിൽ, 2.04 കോടി വോട്ടർമാരുടെ കുറവ്; ഉത്തരാഖണ്ഡിൽ എട്ട് ലക്ഷം പേരുടെ കുറവ്

· · 1 min read
Share: Copied!

ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആറിലൂടെ വോട്ടർമാരുടെ എണ്ണത്തിൽ 12.2 ശതമാനം കുറവ്. ആകെ 18.71 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം 2.29 കോടി കുറഞ്ഞ് 16.43 കോടിയായി. കുറഞ്ഞ വോട്ടർമാരിൽ ഭൂരിഭാഗവും ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്.

ഉത്തർപ്രദേശിൽ 15.44 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം 13.40 കോടിയായി കുറഞ്ഞു. സംസ്ഥാനത്ത് 2.04 കോടി വോട്ടർമാരുടെ കുറവാണ് രേഖപ്പെടുത്തിയത്. പഞ്ചാബിൽ 2.15 കോടിയിൽനിന്ന് 2.01 കോടിയായി വോട്ടർമാരുടെ എണ്ണം കുറഞ്ഞു. 14 ലക്ഷമാണ് കുറവ്.

ഉത്തരാഖണ്ഡിൽ 80 ലക്ഷമായിരുന്ന വോട്ടർമാരുടെ എണ്ണം 72 ലക്ഷമായി കുറഞ്ഞു. എട്ട് ലക്ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മണിപ്പൂരിൽ 20.90 ലക്ഷത്തിൽനിന്ന് 19.61 ലക്ഷമായി വോട്ടർമാരുടെ എണ്ണം കുറഞ്ഞു. ഏകദേശം 1.29 ലക്ഷമാണ് കുറവ്. ഗോവയിൽ 11.85 ലക്ഷത്തിൽനിന്ന് 10.58 ലക്ഷമായി കുറഞ്ഞു. 1.27 ലക്ഷം വോട്ടർമാരുടെ കുറവാണ് സംസ്ഥാനത്തുണ്ടായത്.

ജനുവരി ഒന്നിന് മുൻപ് 18 വയസ്സ് തികയുന്നവർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്.

BREAKING NEWS
നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ
03 Nov 2026
BREAKING NEWS
ദീപാവലി വിപണിക്ക് ആവേശം പകരാൻ സ്വർണ്ണവിലയിലെ ഇടിവ്; കേരളത്തിലെ ജ്വല്ലറികൾ തൻതേരസ്–ദീപാവലി വ്യാപാരത്തിനായി ഒരുങ്ങി
03 Nov 2026
BREAKING NEWS
ഒമാൻ തീരത്ത് ഇന്ത്യൻ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം, കപ്പലിൽ പതിച്ചത് അജ്ഞാത വസ്തു, ഗുജറാത്ത് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി!! ഗൾഫ് സമുദ്രപരിധിയിൽ ചരക്കുകപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 22 ഇന്ത്യക്കാർ, അതിൽ 14 പേർ നാവികർ
03 Nov 2026
BREAKING NEWS
ദേവി പ്രീതിക്കായി ഏക മകനെ ബലി നല്‍കി പിതാവ്, സംഭവം ഭാര്യ വീട്ടിലില്ലാത്ത സമയം
03 Nov 2026