BREAKING NEWS

ദേവി പ്രീതിക്കായി ഏക മകനെ ബലി നല്‍കി പിതാവ്, സംഭവം ഭാര്യ വീട്ടിലില്ലാത്ത സമയം

· · 1 min read
Share: Copied!

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ പത്തു വയസ്സുള്ള മകനെ പിതാവ് ദേവിക്ക് ബലി നല്‍കി. സാനന്ദ് താലൂക്കിലെ വിഞ്ചിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. കരണ്‍ (10) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് നരേഷ് പട്ടേലിനെ പൊലീസ് അറസ്റ്റു ചെയ്തു. കര്‍ഷകതൊഴിലാളിയാണ് ഇയാള്‍. കുടുംബവഴക്കിനെ തുടര്‍ന്ന് നരേഷിന്റെ ഭാര്യ ഭാരതി ബെന്‍ സ്വന്തം വീട്ടിലേക്ക് പോയ സമയത്തായിരുന്നു ക്രൂരകൃത്യം. രാത്രിയില്‍ അയല്‍വാസിയായ ഒരാളാണ് മകനുണ്ടായ ദുര്യോഗത്തെ കുറിച്ച് മാതാവായ ഭാരതി ബെന്നിനെ ഫോണ്‍ ചെയ്ത് അറിയിച്ചത്.

മാതാവ് വീട്ടിലെത്തിയപ്പോള്‍ തലക്ക് ഗുരുതരമായി പരിക്കേറ്റു കിടക്കുന്ന മകനെയും സമീപത്ത് രക്തം പുരണ്ട വസ്ത്രങ്ങളുമായി നില്‍ക്കുന്ന പിതാവിനെയുമാണ് കണ്ടത്. വിവരമറിഞ്ഞ് പൊലീസെത്തി നരേഷിനെ കസറ്റഡിയിലെടുത്തു. വീട്ടിലെ ദേവി പീഠത്തിനു മുന്നില്‍ മകനെ അടിച്ചു കൊല്ലുകയായിരുന്നുവെന്നു നരേഷ് പൊലീസിന് മൊഴി നല്‍കി. ഗ്രാമത്തിലെ പരമ്പരാഗത ആചാര പ്രകാരം ദൈവത്തിനും വിശ്വാസികള്‍ക്കും ഇടയിലെ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന ആളാണ് നരേഷ് പട്ടേല്‍.

‘ഭുവ’ എന്നാണ് ഈ പദവി വഹിക്കുന്ന ആള്‍ അറിയപ്പെടുന്നത്. തന്റെ പിതാവിന് ശേഷമാണ് തനിക്ക് ഈ പദവി ലഭിച്ചതെന്നും തനിക്ക് ശേഷം കുടുംബത്തില്‍ നിന്ന് ആരും ‘ഭുവ’ ആകരുതെന്നു കരുതിയാണ് ഏക മകനെ ദേവി പ്രീതിക്കായി ബലി നല്‍കിയതെന്നു നരേഷ് പൊലീസിനു മൊഴി നല്‍കി.

BREAKING NEWS
നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ
03 Nov 2026
BREAKING NEWS
ദീപാവലി വിപണിക്ക് ആവേശം പകരാൻ സ്വർണ്ണവിലയിലെ ഇടിവ്; കേരളത്തിലെ ജ്വല്ലറികൾ തൻതേരസ്–ദീപാവലി വ്യാപാരത്തിനായി ഒരുങ്ങി
03 Nov 2026
BREAKING NEWS
എസ്ഐആറിലൂടെ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം 2.29 കോടി വോട്ടർമാർ കുറഞ്ഞു; 90 ശതമാനവും ഉത്തർപ്രദേശിൽ, 2.04 കോടി വോട്ടർമാരുടെ കുറവ്; ഉത്തരാഖണ്ഡിൽ എട്ട് ലക്ഷം പേരുടെ കുറവ്
03 Nov 2026
BREAKING NEWS
ഒമാൻ തീരത്ത് ഇന്ത്യൻ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം, കപ്പലിൽ പതിച്ചത് അജ്ഞാത വസ്തു, ഗുജറാത്ത് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി!! ഗൾഫ് സമുദ്രപരിധിയിൽ ചരക്കുകപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 22 ഇന്ത്യക്കാർ, അതിൽ 14 പേർ നാവികർ
03 Nov 2026