BREAKING NEWS

ഇനി ചുമ്മാ സിക്ക് ലീവ് വിളിച്ചുപറയണ്ട പൂട്ട് വീഴും, ജീവനക്കാരുടെ അസുഖം ഉള്ളതാണോ എന്നറിയാൻ ഡിറ്റക്ടീവുമാരെ നിയോഗിച്ച് കമ്പനികൾ, നടപടി സിക്ക് ലീവ് ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ, ഒരു വർഷത്തിനിടെ നടന്നത് 1200 അന്വേഷണങ്ങൾ, തട്ടിപ്പന്മാരെ നോക്കിവച്ച് കമ്പനി നഷ്ടത്തിലാകുമ്പോൾ പണികൊടുക്കും

· · 1 min read
Share: Copied!

രാവിലെ എണീക്കാൻ തോന്നുന്നില്ല, നല്ല തണുപ്പ്… എന്നാൽ സിക്ക് ലീവ് വിളിച്ചു പറഞ്ഞേക്കാമെന്നാണെങ്കിൽ അനിയാ നിൽ… പറയാൻ വരട്ടെ, നിങ്ങളെ നിരിക്ഷിക്കാൻ ഡിറ്റക്ടീവുമാരെ നിയോ​ഗിച്ചിട്ടുണ്ട് കമ്പനി… എന്തുചെയ്യാനാ തൊഴിലാളികൾക്ക് പണിയെടുക്കാൻ മടിയാണെങ്കിൽ മുതലാളിമാർ ഇങ്ങനെ ചെയ്തല്ലേ മതിയാകു…

തട്ടിപ്പന്മാരെ കുടുക്കാൻ ‘രണ്ടും കൽപ്പിച്ച്’ ഇറങ്ങിയിരിക്കുന്നത് ജർമനിയിലെ ചില കമ്പനികളാണ്. സിക്ക് ലീവ് എടുക്കുന്ന ജീവനക്കാർ പറയുന്ന അസുഖം യാഥാർത്ഥത്തിൽ ഉള്ളതാണോ എന്നറിയാൻ പ്രൈവറ്റ് ഡിറ്റക്ടീവുമാരെയാണ് കമ്പനികൾ‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക വെല്ലുവിളി നേരിടുന്ന സമയത്ത് മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ പിരിച്ചുവിടാൻ ഒരു മാർഗമായി കൂടി ഈ ‘അന്വേഷണം’ മാറിയിട്ടുണ്ടെന്നാണ് എഎഫ്പി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അക്കാദമിക മേഖലയിലേക്കു മടങ്ങുന്നു, ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്കോ പാര്‍ലമെന്റിലേക്കോ ഇനി മത്സരിക്കാനില്ല, അഭ്യൂഹങ്ങൾ തള്ളി അനിത ആനന്ദ്

ജർമനിയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ഫ്രാങ്ക്ഫർട്ടിൽ ഉൾപ്പടെ ഈ ആവശ്യവുമായി ഡിറ്റക്ടീവ് ഏജൻസികളെ സമീപിക്കുന്ന കമ്പനികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഒരു വർഷം ഏതാണ്ട് 1200-ഓളം അന്വേഷണങ്ങളാണ് ഇത്തരത്തിൽ നടത്തുന്നതെന്നാണ് ഫ്രാങ്ക്ഫർട്ടിലെ ഒരു ഡിറ്റക്ടീവ് ഏജൻസിയുടെ ഉടമ എഎഫ്പിയോട് പറഞ്ഞത്. സിക്ക് ലീവ് എടുക്കുന്ന ജീവനക്കാരുടേത് യഥാർത്ഥത്തിൽ ഉള്ള രോഗമാണോ എന്ന് പരിശോധിക്കാനാണ് കമ്പനികൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരുടെ കണക്കുകൾ കമ്പനി ഫയലിൽ സൂക്ഷിക്കും. പിന്നീട് ആവശ്യസമയത്ത് ഉപയോ​ഗിക്കുകയും ചെയ്യും.

ഗോപൻ സ്വാമി സമാധിയായതോ അതോ സമാധിയാക്കിയതോ? അടിമുടി ദുരൂഹത, കിടപ്പുരോ​ഗിയായിരുന്നെന്ന് നാട്ടുകാർ, നേരത്തെ തയാറാക്കിയ സമാധി പീഠത്തിൽ സ്വയം നടന്നെത്തി, അച്ഛന്റെ ആത്മാവ് കൈലാസത്തിലേക്ക് പോകുന്നതുകണ്ടു, കോൺക്രീറ്റ് പാളി ഉപയോ​ഗിച്ച് അറ അടച്ചു- മക്കൾ

സിക്ക് ലീവ് എടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയതാണ് ഇത്തരത്തിലൊരു പരിശോധനയ്ക്ക് മുതിരാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്‌സ് ഏജൻസിയായ ഡെസ്റ്റെയിൽസ് പുറത്തുവിട്ടിട്ടുള്ള കണക്കുകൾ പ്രകാരം, 2023ൽ ജർമനിയിൽ ശരാശരി 15.1 ദിവസങ്ങൾ ജീവനക്കാർ സിക്ക് ലീവുകൾ എടുത്തിട്ടുണ്ട്. ഇത് രാജ്യത്തെ ജിഡിപിയിൽ വലിയ സ്വാധീനമുണ്ടാക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

BREAKING NEWS
ചാഞ്ചാട്ടം തുടർന്ന് സ്വർണ്ണം! വിലയിൽ വീണ്ടും ഇടിവ്; പവന് 93,760 രൂപ, ഇന്ന് രാവിലത്തെ നിരക്കറിയാം
28 Nov 2026
BREAKING NEWS
'ഓട്ടുവിളക്കുകൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു കൊന്നു; പിന്നാലെ സ്വയം കഴുത്തറുത്ത് ഭർത്താവും ജീവനൊടുക്കി'; തൃശ്ശൂർ കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
28 Nov 2026
BREAKING NEWS
'വി.ഡി. സതീശനുമായും കെ.സി. വേണുഗോപാലുമായും അഭിപ്രായവ്യത്യാസങ്ങളുണ്ട്, എല്ലാം പറയുന്നത് നേതൃത്വത്തോടു മാത്രം; ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു; മന്ത്രിസഭയിൽ എല്ലാ മന്ത്രിമാർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്; അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്; പാർട്ടി ആവശ്യപ്പെട്ടാൽ ഈ നിമിഷം തന്നെ രാജിവെക്കാൻ...
28 Nov 2026
BREAKING NEWS
'കൊള്ളാമല്ലോ ഷാഫീ...നീ ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ?'; പാലക്കാട് വീണ്ടും ഫ്ലക്സ്, ഷാഫിയെ പിന്തുണച്ച ഫ്ലക്സിന് മുന്നിൽ ചാരിവച്ച നിലയിൽ പരിഹാസ ബോർഡ്! കോൺഗ്രസ് പോര് തെരുവിലേക്ക്
28 Nov 2026