ഗോപൻ സ്വാമി സമാധിയായതോ അതോ സമാധിയാക്കിയതോ? അടിമുടി ദുരൂഹത, കിടപ്പുരോ​ഗിയായിരുന്നെന്ന് നാട്ടുകാർ, നേരത്തെ തയാറാക്കിയ സമാധി പീഠത്തിൽ സ്വയം നടന്നെത്തി, അച്ഛന്റെ ആത്മാവ് കൈലാസത്തിലേക്ക് പോകുന്നതുകണ്ടു, കോൺക്രീറ്റ് പാളി ഉപയോ​ഗിച്ച് അറ അടച്ചു- മക്കൾ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൂജാരിയായ 69-കാരനെ മക്കൾ സമാധിപീഠത്തിൽ അടക്കിയ സംഭവത്തിൽ അടിമുടി ദുരൂഹത തുടരുന്നു. മക്കളുടെ മൊഴികളിലെ വൈരുധ്യമാണ് അന്വേഷണ ഉദ്യോ​ഗസ്ഥരെ കുഴപ്പിക്കുന്നത്. അതിനിടെ ദുരൂഹതയകറ്റാനായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും ഇതിനായി കളക്ടറുടെ അനുമതി തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അനുമതി ലഭിക്കുന്ന മുറയ്ക്ക് ആർഡിഒയുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും. ഇതുസംബന്ധിച്ച് തിങ്കളാഴ്ചയാകും കളക്ടറുടെ ഉത്തരവുണ്ടാവുക.

കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര ആറാലുംമൂട് ചന്തയ്ക്ക് എതിർവശം കാവുവിളാകം കൈലാസനാഥ ക്ഷേത്രം സ്ഥാപകൻ കാവുവിളാകം സിദ്ധൻവീട്ടിൽ മണിയൻ എന്ന ഗോപൻ സ്വാമി (69) സമാധിയായെന്ന അവകാശ വാദവുമായി മക്കൾ രം​ഗത്തെത്തിയത്. ഗോപൻ സ്വാമി കുറച്ചുനാളുകളായി രോഗബാധിതനായി കിടപ്പിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഗോപൻ സ്വാമി സമാധിയായെന്നുകാട്ടി മക്കൾ വീടിനു മുന്നിൽ ബോർഡ് സ്ഥാപിച്ചു. അപ്പോൾ മാത്രമാണ് ഇദ്ദേഹം മരിച്ചെന്ന വിവരം നാട്ടുകാരറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഗോപൻ സ്വാമി ഏതാനും നാളുകളായി കിടപ്പിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ വീടിന് സമീപത്തെ ക്ഷേത്രത്തിനടുത്തായി ഗോപൻ സ്വാമി തന്റെ സമാധിപീഠം നേരത്തെ തയ്യാറാക്കിയിരുന്നതായാണ് മക്കൾ പറയുന്നത്. പിന്നീട്നേരത്തെ തയാറാക്കിയ കോൺക്രീറ്റ് അറയ്ക്കുള്ളിലേക്ക് ഗോപൻ സ്വാമി സ്വയം നടന്നെത്തി ഇരുന്നതായും അവിടെവച്ച് സമാധിയായെന്നുമാണ് ഇവരുടെ വാദം. കൂടാതെ അച്ഛന്റെ ആത്മാവ് കൈലാസത്തിലേക്ക് പോകുന്നത് താൻ കണ്ടെന്നും ഇതിനുശേഷമാണ് കോൺക്രീറ്റ് പാളി ഉപയോഗിച്ച് സമാധിപീഠത്തിലെ അറ അടച്ചതെന്നും അതിനുമുമ്പായി അറയ്ക്കുള്ളിൽ സുഗന്ധദ്രവ്യങ്ങൾ നിറച്ചെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് സമാധിപീഠം സ്ഥിതിചെയ്യുന്ന സ്ഥലം പോലീസ് സീൽചെയ്തിരിക്കുകയാണ്. അതേസമയം, വീടിന് സമീപത്തെ ക്ഷേത്രം ഗോപൻ സ്വാമി തന്നെ പണികഴിപ്പിച്ചതാണ്. ഏതാനും നാളുകളായി ക്ഷേത്രം അടച്ചിട്ടനിലയിലായിരുന്നു. ഇതിനിടെയാണ് ഗോപൻ സ്വാമി സമാധിയായെന്ന ബോർഡ് വീടിന് മുന്നിൽ സ്ഥാപിച്ചതെന്നും അപ്പോഴാണ് മരണവിവരം അറിയുന്നതെന്നും സമീപവാസികൾ പറഞ്ഞു.
അയൽവാസിയും ബന്ധുക്കളുമടക്കം പല സ്ഥലങ്ങളിൽ കൊണ്ടു പോയി കൂട്ടബലാത്സം​ഗം ചെയ്തു…!!! മാനസിക വെല്ലുവിളി നേരിടുന്ന 36കാരിയോട് ക്രൂരത… പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കി.., യുവതിയുടെ 15 പവൻ സ്വർണവും കൈക്കലാക്കി…!! എട്ടുപേ‍ർക്കെതിരേ കേസെടുത്തു…
സമാധിച്ചടങ്ങ് ആരെയും അറിയിക്കരുതെന്ന് അച്ഛൻ പറഞ്ഞതനുസരിച്ചാണ് മരണവിവരം പുറത്തറിയിക്കാൻ വൈകിയതെന്നാണ് മക്കൾ പറയുന്നത്. ഷുഗറിന്റെയും രക്തസമ്മർദത്തിന്റെയും മരുന്നുകളും ഭക്ഷണവും കഴിച്ചശേഷമാണ് അച്ഛൻ സമാധിയാകാൻ പോയതെന്നും മക്കൾ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഗോപൻ സ്വാമിയുടെ മരണം സംഭവിച്ചതെന്നാണ് മക്കളുടെ മൊഴി. എന്നാൽ, കിടപ്പിലായിരുന്നതിനാൽ ഗോപൻ സ്വാമിക്ക് സ്വയം നടന്നുവന്ന് സമാധിപീഠത്തിലിരിക്കാൻ കഴിയുമോ എന്നതാണ് നാട്ടുകാരുടെ സംശയം. കൂടാതെ ജീവനോടെയാണോ ഗോപൻ സ്വാമിയെ സമാധിപീഠത്തിൽ അടക്കിയത് അതോ മരണശേഷം അടക്കിയതാണോ എന്നതിലും സംശയം നിലനിൽക്കുകയാണ്.

പെൺകുട്ടിയെ പീഡിച്ചവരിൽ മൂന്നു പ്ലസ്ടു വിദ്യാർഥികളും ക്രിമിനൽ കേസ് പ്രതികളും, പെൺകുട്ടിയുടെ ഫോൺ നമ്പർ കൈമാറിയത് സുബിൻ, സ്വമേധയ കേസെടുത്ത് വനിതാ കമ്മിഷൻ

ഗോപൻ സ്വാമി നേരത്തെ ചുമട്ടുത്തൊഴിലാളിയായിരുന്നു എന്നാണ് അയൽക്കാർ പറയുന്നത്. പിന്നീടാണ് ക്ഷേത്രവും സ്ഥാപിച്ച് പൂജകൾ ആരംഭിച്ചത്. നേരത്തെ ക്ഷേത്രത്തിലേക്ക് ആളുകളൊക്കെ വന്നിരുന്നു. പക്ഷേ, ഏതാനും നാളുകളായി ക്ഷേത്രം അടച്ചിട്ടനിലയിലായിരുന്നു. ഗോപൻ സ്വാമിക്ക് ഭാര്യയും മൂന്നുമക്കളുമാണുണ്ടായിരുന്നത്. ഇതിൽ ഒരുമകൻ നേരത്തെ മരിച്ചിരുന്നതായും സമീപവാസികൾ പറഞ്ഞു. അതിനിടെ, സംഭവത്തിൽ തിങ്കളാഴ്ച രാവിലെ ഗോപൻ സ്വാമിയുടെ മകനോട് പ്രതികരണം തേടിയപ്പോൾ ‘എല്ലാം ഭഗവാനോട് ചോദിക്കൂ’ എന്നായിരുന്നു ഇയാളുടെ പ്രതികരണം. കൂടാതെ ​ഗോപൻ സ്വാമിയുടെ മകൻ മോഷണക്കേസിൽ പ്രതിയായിട്ടുണ്ടെയിരുന്നതായി സമീപവാസികൾ പറയുന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7