BREAKING NEWS

അന്ന് സാം ഓൾട്ട്മാന് പ്രായം 12, തന്നെ മൂന്നു വയസുമുതൽ 11 വയസുവരെ പീഡിപ്പിച്ചു, ഓപ്പൺ എഐ സിഇഒയ്ക്കെതിരെ പരാതിയുമായി സഹോദരി കോടതിയിൽ, ആരോപണങ്ങൾക്കു പിന്നിൽ സഹോദരിയുടെ മാനസിക പ്രശ്നങ്ങൾ- സാം ഓൾട്ട്മാൻ

· · 1 min read
Share: Copied!

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ശക്തരായ ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാനെതിരെ ലൈംഗിക പീഡന പരാതിയുമായി സഹോദരി. 1997 നും 2006 നും ഇടയിൽ തന്റെ സഹോദരൻ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് പരാതി യുവതി യുഎസ് ജില്ലാ കോടതിയിൽ ഫയൽ ചെയ്തു.

സാം ഓൾട്ട്മാന് 12 വയസും തനിക്ക് മൂന്നു വയസുമുള്ളപ്പോൾ ആരംഭിച്ച പീഡനം 11 വയസുവരെ തുടർന്നു. ‘ആഴ്ചയിൽ നിരവധി തവണ’ അശ്ലീല പ്രവർത്തനങ്ങൾ നടന്നതായും പരാതിയിൽ പറയുന്നു. മിസോറിയിലെ ക്ലേട്ടണിലുള്ള അവരുടെ കുടുംബവീട്ടിൽ വച്ചാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. ആദ്യം ഓറൽ സെക്‌സായിരുന്നു. ഇത് തനിക്ക് കടുത്ത വിഷാദവും മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കിയതായും സാം ഓൾട്ട്മാന്റെ സഹോദരി വ്യക്തമാക്കി.

എന്നാൽ സഹോദരിയുടെ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് സിഇഒ രം​ഗത്തെത്തി. മാനസിക പ്രശ്‌നങ്ങളാണ് സഹോദരിയുടെ ആരോപണൾക്ക് പിന്നിലെന്നാണ് സാം അമ്മയുടെയും മറ്റു സഹോദരങ്ങളുടെയും പേര് ചേർത്തിട്ടുള്ള പ്രസ്താവനയിൽ ആരോപിക്കുന്നത്. അമ്മ കോണി, സഹോദരങ്ങളായ മാക്സ്, ജാക്ക് എന്നിവരോടൊപ്പമുള്ള പ്രസ്താവനയാണ് എക്സിലൂടെ പുറത്തുവിട്ടത്.
ഞാൻ അധികാരത്തിലേറുന്നതുവരെ സമയം.., ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യും…!! അത് ഹമാസിന് ഗുണം ചെയ്യില്ല…!!! ആർക്കും ഗുണം ചെയ്യില്ല…!! ഇതിൽ കൂടുതൽ ഞാൻ പറയുന്നില്ല… ഭീഷണിയുമായി ട്രംപ്

അതിൽ ഇങ്ങനെ കുറിച്ചിരുക്കുന്നു- “ഞങ്ങളുടെ കുടുംബം ആനിയെ സ്നേഹിക്കുന്നു, അവളുടെ ക്ഷേമത്തിൽ വളരെയധികം ശ്രദ്ധാലുവാണ്. മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന ഒരു കുടുംബാംഗത്തെ പരിപാലിക്കുന്നത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണ്. സമാനമായ പോരാട്ടങ്ങൾ നേരിടുന്ന പല കുടുംബങ്ങളും ഇത് നന്നായി മനസിലാക്കുന്നുവെന്ന് ഞങ്ങൾക്കറിയാം.

അവളുടെ ബില്ലുകൾ, വാടക, ചികിത്സാ ചെലവുകൾ, ജോലി അവസരങ്ങൾ, കൂടാതെ അവൾക്ക് ഒരു വീട് വാങ്ങാനുള്ള വാഗ്ദാനങ്ങൾ എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ, വർഷങ്ങളായി ആനിക്ക് പിന്തുണ നൽകാനുള്ള കുടുംബത്തിൻ്റെ ശ്രമങ്ങളും ആൾട്ട്മാൻ്റെ പ്രസ്താവന എടുത്തുകാണിക്കുന്നു. ആനി കൂടുതൽ പണം ആവശ്യപ്പെടുന്നത് തുടരുകയാണെന്നും വർഷങ്ങളായി “തീർത്തും അസത്യമായ” നിരവധി “അഗാധമായ” പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.

BREAKING NEWS
ചാഞ്ചാട്ടം തുടർന്ന് സ്വർണ്ണം! വിലയിൽ വീണ്ടും ഇടിവ്; പവന് 93,760 രൂപ, ഇന്ന് രാവിലത്തെ നിരക്കറിയാം
28 Nov 2026
BREAKING NEWS
'ഓട്ടുവിളക്കുകൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു കൊന്നു; പിന്നാലെ സ്വയം കഴുത്തറുത്ത് ഭർത്താവും ജീവനൊടുക്കി'; തൃശ്ശൂർ കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
28 Nov 2026
BREAKING NEWS
'വി.ഡി. സതീശനുമായും കെ.സി. വേണുഗോപാലുമായും അഭിപ്രായവ്യത്യാസങ്ങളുണ്ട്, എല്ലാം പറയുന്നത് നേതൃത്വത്തോടു മാത്രം; ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു; മന്ത്രിസഭയിൽ എല്ലാ മന്ത്രിമാർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്; അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്; പാർട്ടി ആവശ്യപ്പെട്ടാൽ ഈ നിമിഷം തന്നെ രാജിവെക്കാൻ...
28 Nov 2026
BREAKING NEWS
'കൊള്ളാമല്ലോ ഷാഫീ...നീ ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ?'; പാലക്കാട് വീണ്ടും ഫ്ലക്സ്, ഷാഫിയെ പിന്തുണച്ച ഫ്ലക്സിന് മുന്നിൽ ചാരിവച്ച നിലയിൽ പരിഹാസ ബോർഡ്! കോൺഗ്രസ് പോര് തെരുവിലേക്ക്
28 Nov 2026