Tag: uttarkhand tragedy
ഉത്തരാഖണ്ഡില്‍ 58 മൃതദേഹങ്ങള്‍ കണ്ടെടുത്തു
ചമോലി: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 58 ആയി. നൂറ്റമ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
ദുരന്തത്തിനിരയായവര്‍ക്കായുള്ള തെരച്ചില്‍ ഒമ്പതാം ദിവസവും സജീവമായി തുടരുകയാണ്. തപോവന്‍ തുരങ്കത്തില്‍ നിന്ന് പതിനൊന്ന് മൃതദേഹങ്ങള്‍ ഇതുവരെ വീണ്ടെടുത്തിട്ടുണ്ട്. തുരങ്കത്തില്‍ മുപ്പതില്‍...
ഉത്തരാഖണ്ഡിലെ തപോവന്‍ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിച്ചിലില്‍ അകപ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിനവും തുടരുന്നു. മുപ്പതിലേറെപേര്‍ കുടുങ്ങിക്കിടക്കുന്നെന്ന് കരുതപ്പെടുന്ന തപോവന്‍ തുരങ്കത്തിലാണ് പ്രധാനമായും രക്ഷാദൗത്യം കേന്ദ്രീകരിക്കുന്നത്.
തുരങ്കത്തിലെ മണ്ണും സിമന്റും നീക്കംചെയ്യുന്ന ദൗത്യവുമായി രക്ഷാസേനകള്‍ മുന്നോട്ടുപോകുകയാണ്. തൊഴിലാളികള്‍ മറ്റേതെങ്കിലും തുരങ്കത്തില്‍ കുടുങ്ങിക്കിടപ്പുണ്ടാവാമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. ജോലി നടന്നു...
ഉത്തരാഖണ്ഡ് ദുരന്തം: കണ്ടെടുത്തത് പതിനാല് മൃതദേഹങ്ങള്‍; തെരച്ചില്‍ തുടരുന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയത്തിന് ഇരയായവരെ കണ്ടെത്തുന്നതിന് ഊര്‍ജ്ജിത ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇതുവരെ പതിനാല് മൃതദേഹങ്ങള്‍ കണ്ടുകിട്ടിയതായി റിപ്പോര്‍ട്ടുണ്ട്. ഇരുപത്തിയഞ്ചുപേരെ രക്ഷപെടുത്തി. നൂറു കണക്കിനുപേരെപറ്റി ഇനിയും യാതൊരു വിവരവുമില്ല.
സൈന്യത്തിനൊപ്പം ഐടിബിപി (ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്), എന്‍ഡിആര്‍എഫ് (നാഷണല്‍ ഡിസാസ്റ്റര്‍...