Tag: UTHRA MURDER
ഒരു ലക്ഷം കോളുകള്‍ പരിശോധിച്ചു; മൊഴികളിലെ വൈരുദ്ധ്യം അറസ്റ്റിലേക്ക് നയിച്ചു
ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തിലെ ദുരൂഹതകളാണ് സൂരജിന്റെ കുടുംബാംഗങ്ങളെ പൊലീസിന്റെ നിരീക്ഷണത്തിലാക്കിയത്. മൊഴികളിലെ വൈരുധ്യവും വിനയായി. അതാണു സൂരജിന്റെ അമ്മ രേണുകയുടെയും സഹോദരി സൗമ്യയുടെയും അറസ്റ്റിലെത്തിച്ചത്.
വീടിനു പുറത്തു വച്ചാണ് അണലി കടിച്ചതെന്നായിരുന്നു ആദ്യ മൊഴി. എന്നാൽ താൻ വീട്ടിനുള്ളിൽ വച്ച് കടിപ്പിച്ചതാണെന്ന് സൂരജ്...
ഉത്ര കൊലപാതകക്കേസ്: സൂരജിന്റെ അമ്മയെയും സഹോദരിയെയും ഇന്നു വീണ്ടും ചോദ്യം ചെയ്യും
കൊട്ടാരക്കര: ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം ഇന്നു വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തോടെ കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫിസിലെത്താന്‍ നിര്‍ദേശം നല്‍കി. നേരത്തേ പല തവണയായി ഇരുപത് മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്തിരുന്നു. സൂരജും...
ഉത്ര വധക്കേസ്: സൂരജ് ഇനി വനംവകുപ്പിന്റെ കസ്റ്റഡിയില്‍, ശാസ്ത്രീയ പരിശോധനയ്ക്ക് വനം വകുപ്പിന്റെ ഗവേഷകന്‍
കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്ര പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെയും രണ്ടാം പ്രതി സുരേഷിനെയും പുനലൂര്‍ കോടതി 7 ദിവസത്തേക്കു വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും അഞ്ചല്‍ റേഞ്ച് ഓഫിസിലെത്തിച്ചു.
അതേസമയം, ഉത്രയെ പാമ്പ് കടിപ്പിച്ച് കൊന്ന സംഭവത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക്...
ഉത്ര വധക്കേസ്; പാമ്പിനെ എത്തിച്ചതുള്‍പ്പെടെ നാല് വാഹനങ്ങള്‍ പിടിച്ചെടുത്തു
ഉത്രയെ കൊലപ്പെടുത്താന്‍ പാമ്പിനെ എത്തിച്ചതുള്‍പ്പെടെ 4 വാഹനങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കേസിലെ പ്രതി ഭര്‍ത്താവ് സൂരജ്, പാമ്പിനെ കൈമാറിയ ചാവര്‍കോട് സുരേഷ് എന്നിവര്‍ പാമ്പുമായി സഞ്ചരിച്ച വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. സൂരജിന്റെ കാര്‍, ബൈക്ക്, സുരേഷിന്റെ അംബാസഡര്‍ കാര്‍, സ്‌കൂട്ടര്‍ എന്നിവയാണ് പിടിച്ചെടുത്തത്. സൂരജിന്റെ പിതാവിന്...
ഉത്ര വധക്കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചു
ഉത്ര വധക്കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചിരിക്കുന്നു. ടിന്നിലാക്കി ഭര്‍ത്താവ് സൂരജ് കൊണ്ടുവന്ന പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്നു ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. വീടിനു സമീപത്തുനിന്നു ലഭിച്ച ടിന്നിലുണ്ടായിരുന്ന പാമ്പിന്റെ ശല്‍ക്കങ്ങളും ഉത്രയുടെ ശരീരത്തില്‍ പാമ്പു കടിയേറ്റ ഭാഗത്തു നിന്നു ശേഖരിച്ച സാംപിളും കുഴിച്ചിട്ടിരുന്ന പാമ്പിന്റെ അവശിഷ്ടവുമാണ്...
ഉത്രയുടെ 15 പവൻ വിറ്റ് മദ്യപിച്ചു
ഉത്രയുടെ സ്വർണത്തിൽനിന്നു 15 പവൻ സ്വന്തം ആവശ്യങ്ങൾക്കായി വിറ്റെന്നും മദ്യപാനത്തിനും ധൂർത്തിനുമായി ഈ പണം ചെലവിട്ടെന്നും ഭർത്താവ് സൂരജിന്റെ മൊഴി. പല തവണയായി അടൂരിലെ ജ്വല്ലറിയിലാണു വിറ്റത്. ജ്വല്ലറിയിൽ തെളിവെടുപ്പു നടത്തിയ ക്രൈംബ്രാഞ്ച് സംഘം സംഭവം സ്ഥിരീകരിച്ചു.
കേസിൽ പിടിയിലാകുമെന്നു സൂചന ലഭിച്ചപ്പോൾ സ്വർണം പിതൃസഹോദരിക്കു...
സൂരജിന് സ്‌നേഹം ജന്തുക്കളോട്, അക്കൂട്ടത്തിലാണ് പാമ്പുകളെയും കൊണ്ടുവന്നതെന്ന് അമ്മയുടെ മൊഴി
കൊല്ലം: ഉത്രവധക്കേസിലെ പ്രതി സൂരജിന് ചെറുപ്രായം മുതലേ ജന്തുക്കളോടു സ്‌നേഹവും കൗതുകവുമുള്ള ആളായിരുന്നുവെന്ന് അമ്മയുടെ മൊഴി. ഉത്രവധക്കേസില്‍ നേരിട്ട് പങ്കുണ്ടോ എന്നറിയാന്‍ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും പത്തുമണിക്കൂറോളം അന്വേഷണസംഘം ഇന്നലെ ചോദ്യംചെയ്തിരുന്നു. സൂരജിനെയും ഇവര്‍ക്കൊപ്പമിരുത്തി ചോദ്യംചെയ്തു.
ചെറുപ്രായം മുതലേ ജന്തുക്കളോടു സ്‌നേഹവും കൗതുകവും...
ഉത്രവധം വൻവഴിത്തിരിവിൽ; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും
ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇന്നലെ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു.
ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തിലാണ് കണ്ടെത്തിയത്. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ്...