Tag: transfer

കന്യാസ്ത്രീകളുടെ സ്ഥലം മാറ്റല്‍: റദ്ദാക്കിയിട്ടില്ലെന്ന് ജലന്ദര്‍ രൂപത

കൊച്ചി: ലൈംഗീക പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ദര്‍ രൂപത. സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചുകൊണ്ട് കേസ് അവസാനിക്കുന്നതു വരെ കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരാമെന്ന രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ്...

സ്ഥലംമാറ്റം മരവിപ്പിച്ചു; കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാം

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസിലെ നിയമനടപടികള്‍ പൂര്‍ത്തിയാകുംവരെ പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചു. പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍നിന്ന്...

കന്യാസ്ത്രീകള്‍ക്കുവേണ്ടി സാംസ്‌കാരിക നായകര്‍ രംഗത്ത്; മുഖ്യമന്ത്രി ഇടപെടുമോ..?

തിരുവനന്തപുരം: ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധവുമായി സാംസ്‌കാരിക നായകന്മാര്‍. കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് രാജ്യത്തെ 55 സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. സ്ഥലം മാറ്റത്തിനു പിന്നില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ എന്നാണെന്നും മദര്‍...

ഇനി ആണായോ പെണ്ണായോ ജീവിക്കാം!!! ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ശസ്ത്രക്രിയക്കുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: വിദ്യാഭ്യാസത്തിനും തൊഴില്‍ സുരക്ഷയ്ക്കും പുറമെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവും ഇനിസംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ആണായോ പെണ്ണായോ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സാമ്പത്തികം ഇനി തടസ്സമാകില്ല....

ഗണേഷ് കുമാറിന് എതിരായ കേസില്‍ അഞ്ചല്‍ സി.ഐയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ അമ്മയുടെ മുന്നിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സി.ഐ മോഹന്‍ദാസിന് സ്ഥലംമാറ്റം. കോട്ടയം ജില്ലയിലേക്കാണ് സ്ഥലംമാറ്റിയത്. കേസില്‍ ദൃക്സാക്ഷി കൂടിയായ സി.ഐ, ഗണേഷിന് അനുകൂലമായ നിലപാട് എടുത്തുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു....

നീരവ് മോദി തട്ടിപ്പ് നടത്തി മുങ്ങിയതിന് ‘പണി’ കിട്ടിയത് ജീവനക്കാര്‍ക്ക്; പിഎന്‍ബിയില്‍ 18,000 പേര്‍ക്ക് കൂട്ടസ്ഥലംമാറ്റം

ന്യൂഡല്‍ഹി: പ്രതിസന്ധിയിലായ പഞ്ചാബ് നാഷണല്‍ ബാങ്ക് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. നീരവ് മോദി 11,000 കോടി തട്ടിച്ച് മുങ്ങിയതോടെ വിവാദത്തിലായ പിഎന്‍ബി ഒറ്റയടിക്ക് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് 18,000 ജീവനക്കാരെ സ്ഥലം മാറ്റിയത്. ഒരേ ബ്രാഞ്ചില്‍ ഒരേ...
Advertismentspot_img

Most Popular