Tag: online class
ദേവികയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ദേവികയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തെ ദേവികയുടെ ആത്മഹത്യ ദുഃഖകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേവികയുടെ സ്‌കൂളില്‍ 25 കുട്ടികള്‍ക്ക് ടിവിയും ഇന്റര്‍നെറ്റും ഇല്ലായിരുന്നു. സൗകര്യമൊരുക്കാമെന്ന് ക്ലാസ് ടീച്ചര്‍ ദേവികയ്ക്ക് ഉറപ്പുനല്‍കിയിരുന്നു. പൊലീസും വിദ്യാഭ്യാസവകുപ്പും വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം...
ദേവിക ആത്മഹത്യ ചെയ്ത സംഭവം ഹൃദയഭേദകമെന്ന് ഹൈക്കോടതി
കൊച്ചി: ഓണ്‍ലൈനായി പഠിക്കുന്നതിന് വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ദേവിക ആത്മഹത്യ ചെയ്ത സംഭവം ഹൃദയഭേദകമെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കുന്ന രാജ്യത്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്നു വ്യക്തമാക്കിയ കോടതി ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പൊതുതാല്‍പര്യമുള്ള വിഷയമാണെന്നും ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍...
ഓൺലൈൻ ക്ലാസുകളുടെ ട്രയൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകളുടെ ട്രയൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസിൽ പങ്കെടുക്കാൻ സൗകര്യങ്ങളില്ലാത്ത സാഹചര്യത്തിലാണ് ട്രയൽ രണ്ടാഴ്ചയായി ദീർഘിപ്പിച്ചത്. ട്രയലിനിടെ അപകാതകൾ പരിഹരിക്കും. വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്യും.
ജൂൺ ഒന്നിന് തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ നേരത്തെ ഒരാഴ്ചത്തേക്ക് ട്രയലായി...
വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുവേണ്ട സഹായവുമായി രാഹുല്‍ ഗാന്ധി
കല്‍പറ്റ : വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുവേണ്ട സഹായവുമായി രാഹുല്‍ ഗാന്ധി. ഡിജിറ്റല്‍ സാമഗ്രികള്‍ എത്തിച്ചുകൊടുക്കും. ഭൗതിക സാഹചര്യം ഒരുക്കും. വേണ്ട സാമഗ്രികളുടെ വിവരങ്ങള്‍ക്കായി മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും രാഹുല്‍ ഗാന്ധി കത്തയച്ചു.
വയനാട്ടില്‍ ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എത്തിക്കുന്നത് വന്‍...
ശ്വേത ടീച്ചറാണ് താരം..!!! ‘പ്രിയപ്പെട്ട അനിയത്തി, കളിയാക്കുന്ന വിഡ്ഢികളെ സാംസ്കാരിക കേരളം തള്ളി കളയും’
പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥയുമായി കേരളത്തിന്റെ മനംകവർന്ന സായി ശ്വേത എന്ന അധ്യാപികയെ അഭിനന്ദിച്ച് ഹരീഷ് പേരടി. തിങ്കളാഴ്ച ഓൺലൈനിൽ വിദ്യാരംഭം കുറിച്ച ഒന്നാംക്ലാസിലെ കുരുന്നുകൾക്കാണ് സായിശ്വേത വിക്ടേഴ്സ് ചാനലിലൂടെ ക്ലാസെടുത്തത്. വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ വി.വി.എൽ.പി. സ്കൂളിലെ അധ്യാപകയാണിവർ.
സായി ശ്വേതയുടെ വീഡിയോ വെെറലായതിന്...
അധ്യാപികമാര്‍ക്ക് എതിരെ മോശം കമന്റ് : തലച്ചോറിന്റെ സ്ഥാനത്ത് ലിംഗം ഫിറ്റ് ചെയ്ത് ആലോചിക്കുന്നവന് എന്ത് അധ്യാപിക, എന്ത് അമ്മ എന്ന് ഡോ. ഷിംന അസീസ്
ഇന്നലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ ക്ലാസ് എടുത്ത അധ്യാപികമാര്‍ക്ക് എതിരെ മോശം തരത്തിലുള്ള പ്രചരണങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇതിനെതിരെ പലരും രംഗത്തെത്തി. ഇപ്പോള്‍ ഡോ. ഷിംന അസീസും ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്, ടീച്ചറും. എന്ന്...
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവികയെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ-ഷീബ ദമ്പതികളുടെ മകൾ ആണ് ദേവിക (14 ).
ദേവികയുടെ മൃതദേഹം വീടിന് സമീപമുള്ള ആളൊഴിഞ്ഞ...
ആരവങ്ങളില്ലാത പുതിയ അധ്യയന വര്‍ഷം നാളെ ആരംഭിക്കും; ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുങ്ങി
നാളെ ജൂണ്‍ ഒന്ന്. എല്ലാവര്‍ഷവും നടക്കുന്നതു പോലെ പ്രവേശനോത്സവമോ, അക്ഷരമുറ്റത്തേക്ക് കാലെടുത്തുവയ്ക്കുന്ന കുട്ടികളെയോ ഇത്തവണ കാണാന്‍ സാധിക്കില്ല. നീണ്ട അവധിക്കാലത്തിനു ശേഷം പുത്തനുടുപ്പും പുസ്തകങ്ങളുമായി കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് വരേണ്ട ദിവസം. എന്നാല്‍ കോവിഡ് എല്ലാം മാറ്റി മറിച്ചു. ക്ലാസ് മുറികളില്‍ നിന്നുമാറി ഓണ്‍ലൈനിലേക്കാക്കി വിദ്യാര്‍ത്ഥികളുടെ...