Tag: nirav modi

ഓഹോ… അദ്ദേഹവും ക്വിറ്റ് ഇന്ത്യാ പ്രസ്താനത്തില്‍ ചേര്‍ന്നോ.. രാജ്യത്തെ ബാങ്ക് വായ്പാ തട്ടിപ്പിനെ പരിഹസിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പീഡനക്കേസ് നടപടിക്കിടെ രാജ്യത്തെ ബാങ്ക് വായ്പാ തട്ടിപ്പിനെ പരിഹസിച്ച് സുപ്രീംകോടതി. നിലവില്‍ കുറ്റാരോപിതന്‍ എവിടെയാണ് എന്ന് ചോദിച്ചപ്പോള്‍ രാജ്യം വിട്ടെന്നായിരുന്നു ഐ.ടി ഉദ്യോഗസ്ഥന്റെ അഭിഭാഷകന്റെ മറുപടി. ഓഹോ... അദ്ദേഹവും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ ചേര്‍ന്നോ എന്നായിരുന്നു അപ്പോള്‍ കോടതിയുടെ മറുപടി. വിവാഹവാഗ്ദാനം നല്‍കി...

മോദിയെ ഒഴിവാക്കി പ്രിയങ്ക ചോപ്ര

ന്യൂഡല്‍ഹി: വന്‍ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറി. പരസ്യകരാറില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രിയങ്ക ചോപ്രയുടെ വക്താവാണ് മാധ്യമങ്ങളെ അറിയിച്ചത്. ജ്വല്ലറിയുമായുള്ള പരസ്യകരാര്‍ റദ്ദാക്കുന്നത്...

നീരവ് മോദി തട്ടിപ്പ് നടത്തി മുങ്ങിയതിന് ‘പണി’ കിട്ടിയത് ജീവനക്കാര്‍ക്ക്; പിഎന്‍ബിയില്‍ 18,000 പേര്‍ക്ക് കൂട്ടസ്ഥലംമാറ്റം

ന്യൂഡല്‍ഹി: പ്രതിസന്ധിയിലായ പഞ്ചാബ് നാഷണല്‍ ബാങ്ക് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. നീരവ് മോദി 11,000 കോടി തട്ടിച്ച് മുങ്ങിയതോടെ വിവാദത്തിലായ പിഎന്‍ബി ഒറ്റയടിക്ക് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് 18,000 ജീവനക്കാരെ സ്ഥലം മാറ്റിയത്. ഒരേ ബ്രാഞ്ചില്‍ ഒരേ...

മോദിക്കെതിരേ പണി തുടങ്ങി; 9 ലക്ഷ്വറി കാറുകള്‍ കണ്ടുകെട്ടി

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,400 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ മ്യൂച്വല്‍ ഫണ്ടുകളും ഓഹരികളും മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും ഉടമസ്ഥതയിലുള്ള 94.52 കോടി രൂപയുടെ ഓഹരികളാണ് മരവിപ്പിച്ചത്. ഇതില്‍ 86.72 കോടി രൂപ ചോക്‌സിയുടേതാണ്. നീരവ്...

അടുത്ത വിദേശ യാത്രയ്ക്ക് പോയി വരുമ്പോള്‍ മറ്റേ മോദിയെ കൂടി കൊണ്ടുവരണം: രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ പ്രസംഗം പ്രധാനമന്ത്രിക്കെതിരേ

ഷില്ലോങ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി തട്ടി രാജ്യം വിട്ട നീരവ് മോദി വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായി ആക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'എല്ലാവര്‍ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു അപേക്ഷയുണ്ട്. അടുത്ത വിദേശ യാത്രയ്ക്ക് പോയി വരുമ്പോള്‍...

‘മോദി കെയര്‍’ ഇനിമുതല്‍ ‘നമോ കെയര്‍’ പദ്ധതിയുടെ പേര് മാറ്റാന്‍ കാരണം നീരവ് മോദി

ന്യൂഡല്‍ഹി: 'മോദി കെയര്‍' എന്ന പേരില്‍ പ്രചാരണം തുടങ്ങിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ പേര് മാറ്റുന്നു. പദ്ധതിയെ ഇനി 'നമോ കെയര്‍' എന്നറിയപ്പെടും. പിഎന്‍ബി തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദി കാരണമാണ് പേരുമാറ്റാന്‍ കേന്ദ്രം നിര്‍ബന്ധിതരായിരിക്കുന്നത്. ...

ബാങ്ക് തട്ടിപ്പുകാരെ പിടികൂടുമെന്ന് വീണ്ടും അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ബാങ്കില്‍നിന്ന് വായ്പയെടുത്ത് തട്ടിപ്പുനടത്തുന്നവരെ പിടിക്കുമെന്ന് വാഗ്ദാനവുമായി വീണ്ടും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 11,000 കോടിലധികം രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിച്ച നീരവ് മോദി രാജ്യം വിട്ട സാഹചര്യത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. അതേസമയം മുന്‍പ് വിജയ് മല്യ രാജ്യം വിട്ടപ്പോഴും...

പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരേ ആരോപണവുമായി നീരവ് മോദി

ന്യൂഡല്‍ഹി: ബാങ്കില്‍ തട്ടിപ്പു നടത്തിയിട്ടും പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ കടുത്ത ആരോപണവുമായി മീരവ് മോദി. കിട്ടാക്കടം പഞ്ചാബ് നാഷണല്‍ ബാങ്ക് ബാങ്ക് പെരുപ്പിച്ച് കാട്ടിയെന്ന് നീരവ് മോദി ആരോപിക്കുന്നു. തിരിച്ചടയ്ക്കാനുള്ളത് 5000 കോടിയില്‍ താഴെ മാത്രമെന്നും ബാങ്കിന് നീരവ് മോദി അയച്ച കത്തില്‍ പറയുന്നു....
Advertismentspot_img

Most Popular