Tag: marriage

കോവിഡ് വ്യാപനം; കേരളത്തിന് തിരിച്ചടിയാകുന്നത് കല്യാണവും കച്ചവടവും..?

കേരളത്തില്‍ കോവിഡ് വ്യാപിക്കാന്‍ കാരണം പ്രധാനമായും വിവാഹവും മാര്‍ക്കറ്റുകളിലൂടെയുമാണെന്ന് ആണ് അഭിപ്രായം ഉയരുന്നത്. സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരാന്‍ പ്രധാനകാരണമായതു വിവാഹച്ചടങ്ങുകളും മാര്‍ക്കറ്റുകളുമെന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. വരുംദിവസങ്ങളില്‍ മാര്‍ക്കറ്റുകളിലും വിവാഹച്ചടങ്ങുകളിലും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗതീരുമാനം. തിരുവനന്തപുരത്തെ കുമരിചന്തയും കാസര്‍ഗോഡ് ചെങ്കളയിലെ വിവാഹച്ചടങ്ങുമാണു സംസ്ഥാനത്തു രണ്ടാംഘട്ട കോവിഡ്...

കാസർഗോഡ് വിവാഹത്തിൽ പങ്കെടുത്ത വധു വരന്മാർക്ക് ഉൾപ്പെടെ 43 പേർക്ക് കൊവിഡ്

കാസര്‍കോട്: ചെങ്കളയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് വരനും വധുവിനും ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 17-ന് ചെങ്കള പഞ്ചായത്തിലെ പീലാംകട്ടയിലായിരുന്നു വിവാഹച്ചടങ്ങുകള്‍. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്...

വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 113 പേര്‍ക്ക് കോവിഡ്; വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം വരന്‍ മരിച്ചു

വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 113 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ബിഹാറില്‍ കോവിഡ്19 സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ചതായി സംശയം. പട്‌ന ജില്ലയിലെ പാലിഗഞ്ച് സബ് ഡിവിഷനില്‍ ജൂണ്‍ 15ന് നടന്ന വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വധുവിന് രോഗം സ്ഥിരീകരിച്ചിട്ടില്ല. കടുത്ത പനിയെ തുടര്‍ന്ന്, വിവാഹം നടന്ന്...

കോവിഡിനിടെ ആര്‍ഭാട വിവാഹം; വരനടക്കം 15 പേര്‍ക്ക് രോഗം; സംഭവത്തില്‍ 6.26 ലക്ഷം രൂപ പിഴ

ജയ്പുര്‍: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘച്ച് ആര്‍ഭാട വിവാഹം നടത്തുകയും വരനടക്കമുള്ളവര്‍ക്ക് കോവിഡ് ബാധിക്കുകയും ചെയ്ത സംഭവത്തില്‍ 6.26 ലക്ഷം രൂപ പിഴ. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് 250ല്‍ അധികം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയത്. വിവാഹത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ജൂണ്‍...

കോവിഡ് പരിശോധനയ്ക്ക് അയച്ചതിന് പിന്നാലെ യുവാവ് 100 പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തി; ഫലം വന്നപ്പോള്‍ പോസിറ്റീവ്…

കൊവിഡ് പരിശോധനാ ഫലം വരുന്നതിന് മുമ്പ് വിവാഹം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. പരിശോധനാ ഫലം വരുന്നതിന് മുമ്പ് വിവാഹം നടത്തിയതിന് യുവാവിനും അമ്മയ്ക്കും അടുത്ത ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു. ഇയാളുടെ പരിശോധനാ ഫലം പിന്നീട് പോസിറ്റീവായി വന്നിരുന്നു. വാഡയില്‍ ലാബ്...

കല്ല്യാണവീട്ടില്‍ തര്‍ക്കം; വധുവിന്റെ സഹോദരനെ വരനും സംഘവും ചേര്‍ന്ന് കൊന്നു

വിവാഹ ചടങ്ങിൽ മധുരം വിളമ്പുന്നതിനെ ച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. സംഭവത്തിൽ രണ്ട് സ്ത്രീകൾ അടക്കം മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഷംഷാബാദിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വരനും കൂട്ടുകാരും ചേർന്ന് മകനെ കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചെന്നാണ് വധുവിന്റെ പിതാവിന്റെ...

നിഖില്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി

സംവിധായകനും അഭിനേതാവുമായ രണ്‍ജി പണിക്കരുടെ മകന്‍ നിഖില്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ സ്വദേശിനിയായ മേഘ ശ്രീകുമാറാണ് വധു. മായാ ശ്രീകുമാറിന്റെയും ശ്രീകുമാര്‍ പിള്ളയുടെയും മകളാണ്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു വിവാഹം. നടനും ചലചിത്ര...

ഹന്‍സിക വിവാഹിതയാകുന്നു…!!! ദൈവമേ, അയാള്‍ ആരാണ്..?

'രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നടി ഹന്‍സിക മോത് വാനി വിവാഹിതയാകും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം'. ഇതായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രചരണം. എന്നാല്‍ തന്റെ വിവാഹവാര്‍ത്തയെ സംബന്ധിച്ച് പ്രതികരണവുമായി ഒടുവില്‍ നടി തന്നെ പ്രതികരണവുമായി രംഗത്തെത്തി. ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വാര്‍ത്തയ്ക്ക് താഴെ...
Advertismentspot_img

Most Popular