Tag: kumaraswami

ഒടുവില്‍ കര്‍ണാടക സര്‍ക്കാർ വീണു ; കുമാരസ്വാമി രാജിവയ്ക്കും

കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിന് ഒടുവില്‍ പതനം. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രാജിവയ്ക്കും. സഭയിൽ വിശ്വാസം തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് രാജി. 99 പേരാണ് പ്രമേയത്തെ പിന്തുണച്ചത്. 105 പേര്‍ എതിര്‍ത്തു. ബിജെപിക്ക് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തേക്കാള്‍ അംഗങ്ങളുള്ള സാഹചര്യത്തിൽ കുമാരസ്വാമി സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായിരുന്നു. വിമതരെ...

രാജിവയ്ക്കില്ല; സഖ്യസര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. രാജിവെക്കേണ്ട സാഹചര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ്- ജെ ഡി എസ് ചര്‍ച്ചയ്ക്കു പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം. അതേസമയം ഭരണപക്ഷ എം എല്‍ എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് രൂപപ്പെട്ട രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ്- ജെ ഡി എസ്...

ദേവഗൗഡ പ്രധാനമന്ത്രിയായപ്പോള്‍ ഭീകരാക്രമണങ്ങളൊന്നും ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണ്..?

ബംഗളൂരു: ഭീകരാക്രമണങ്ങള്‍ ഇപ്പോള്‍മാത്രം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. തന്റെ പിതാവ് എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഭീകരാക്രമണങ്ങളൊന്നും ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണ്. അതേക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം മൈസൂരുവില്‍ നടന്ന റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കശ്മീരിലേക്ക് പോകാന്‍ പ്രധാനമന്ത്രി...

കോണ്‍ഗ്രസ് നല്‍കിയ വിഷം വിഴുങ്ങിയ അവസ്ഥയിലാണു ഞാന്‍…’ കണ്ണീരോടെ കര്‍ണാടക മുഖ്യമന്ത്രി പൊതുവേദിയില്‍

ബംഗളൂരു: കോണ്‍ഗ്രസ് നല്‍കിയ വിഷം കഴിച്ച അവസ്ഥയാണ് ഇപ്പോഴെനിക്കുള്ളതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഇതാദ്യമായാണ് കുമാരസ്വാമി കോണ്‍ഗ്രസുമായുള്ള കൂട്ടുകക്ഷി ഭരണത്തിനെതിരേ പൊതുവേദിയില്‍ തുറന്നടിക്കുന്നത്. കുമാരസ്വാമിയുടെ വാക്കുകള്‍ ഇങ്ങനെ. 'നിങ്ങളെല്ലാവരും എനിക്ക് ആശംസകളുടെ പൂച്ചെണ്ടുകളുമായി കാത്തിരിക്കുന്നു. നിങ്ങളുടെ സഹോദരന്‍ മുഖ്യമന്ത്രിയായതിനു തുല്യമായിരുന്നു സ്‌നേഹപ്രകടനങ്ങളെല്ലാം. നിങ്ങളെല്ലാവരും...

വാക്ക് പാലിച്ച് കുമാരസ്വാമി, 34000കോടി കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളി കര്‍ണാടക സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

ബെംഗളൂരു: കര്‍ഷക കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച് കര്‍ണടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. 34000 കോടി കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ബജറ്റ് അവതരണത്തില്‍ കുമാരസ്വാമി പ്രഖ്യാപിച്ചു. രണ്ടുലക്ഷം രൂപവരെയുള്ള കര്‍ഷക കടങ്ങളാണ് എഴുതിത്തള്ളുന്നത്. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ എല്ലാ ജനക്ഷേമ പ്രവര്‍ത്തനങ്ങളും തുടരുമെന്നും...

കാലയെ കര്‍ണ്ണാടകത്തില്‍ കൈവിട്ടു

ബെംഗളൂരു: രജനീകാന്തിന്റെ പുതിയ ചിത്രം കാല പ്രദര്‍ശനത്തിനെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി. കാല കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുകൂല ഉത്തരവ് നല്‍കിയ ഹൈക്കോടതി വിധിക്കെതിരെയാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രംഗത്തെത്തിയിരിക്കുന്നത്.ഹൈക്കോടതി വിധിയെ അംഗീകരിക്കുന്നു. എങ്കിലും കര്‍ണാടകയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന സമയം ശരിയല്ല. എന്നാണ് തന്റെ അഭിപ്രായമെന്നാണ് കുമാരസ്വാമി...

കാവേരി പ്രശ്നത്തില്‍ കമല്‍ ഹാസന്‍ കുമാരസ്വാമിയെ കണ്ടു, ചര്‍ച്ചയില്‍ സന്തോഷം പ്രകടിപ്പിച്ച് ഇരു നേതാക്കളും

ബംഗളൂരു: മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. കാവേരി വിഷയം ചര്‍ച്ച ചെയ്യാനാണ് കമല്‍ ഹാസന്‍ കര്‍ണാടകയിലെത്തിയത്. എന്തു പ്രശ്നമുണ്ടെങ്കിലും ഇരുസംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി പരിഹരിക്കണമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍...

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് തര്‍ക്കം; പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ, ആത്മാഭിമാനം പണയം വച്ച് മുഖ്യമന്ത്രിയായി തുടരില്ലെന്ന് കുമാരസ്വാമി

ബെംഗലുരു: കർണ്ണാടകത്തിൽ അധികാരത്തിലേറിയ കോൺഗ്രസ് – ജെഡിഎസ് സർക്കാരിൽ ചില തർക്കങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. എന്നാൽ ഈ തർക്കം സഖ്യകക്ഷി ഭരണത്തിന് യാതൊരു കേടുപാടും വരുത്തില്ലെന്നും വേഗത്തിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരു വിഷയവും അഭിമാന പ്രശ്നമായി കാണുന്നില്ല. എല്ലാ...
Advertismentspot_img

Most Popular