Tag: Hevay rain

രണ്ട് ജില്ലകളില്‍ രണ്ട് ദിവസം കൂടി അതിശക്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇടുക്കി, വയനാട് ജില്ലകളിൽ രണ്ട് ദിവസം കൂടി അതിശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ഇടുക്കി, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളിൽ അതിശക്തമായ മഴയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

പാലക്കാട്ട് വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു

പാലക്കാട്ട് വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ഓങ്ങല്ലൂർ പൂക്കുപടി കൂടമംഗലത്ത് അൽഹുദാ സ്‌കൂളിന് അടുത്താണ് സംഭവം. മച്ചിങ്ങാത്തൊടി മൊയ്തീൻ ആണ് മരിച്ചത്. 70 വയസായിരുന്നു. മൺചുമരുള്ള വീടാണ് ഇടിഞ്ഞ് വീണത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ മാറ്റി....

കനത്തമഴയില്‍ കൊച്ചി മുങ്ങി; പനമ്പള്ളിനഗര്‍, പാലാരിവട്ടം, പള്ളുരുത്തി, എം.ജി റോഡ്, തമ്മനം, ചിറ്റൂര്‍ റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളത്തിലായി

കൊച്ചി: ഒറ്റ രാത്രിയിലുണ്ടായ കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങി. പനമ്പള്ളിനഗര്‍, പാലാരിവട്ടം, പള്ളുരുത്തി, എം.ജി റോഡ്, തമ്മനം, ചിറ്റൂര്‍ റോഡ്, കമ്മട്ടിപ്പാടം അടക്കം നഗരത്തിലെ പ്രധാനഭാഗങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും വെള്ളത്തിലായി. ഇടപ്പള്ളി വട്ടേക്കുന്നം ജുമാ മസ്ജിദിന് സമീപം...
Advertismentspot_img

Most Popular