Tag: heavy rain

6 മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങൾകൂടി കണ്ടെത്തി; പെട്ടിമുടിയിൽ 43 മരണം

മൂന്നാർ : രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ കാണാതായ 17 പേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി. ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെയുള്ള മൃതദേഹമാണ് ഞായറാഴ്ച കണ്ടെടുത്തത്. അരുണ്‍ മഹേശ്വരന്‍ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാള്‍ ഗണേശന്‍...

അതിതീവ്ര മഴയുണ്ടാകും; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമാകും. അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും മറ്റ് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്‍പതാം തിയതി ആലപ്പുഴ, കണ്ണൂര്‍, വയനാട്, കോഴിക്കോട്,...

ജലനിരപ്പ് കുത്തനെ ഉയരുന്നു; പമ്പ ഡാം ഉടൻ തുറക്കും

പമ്പാ ഡാം അരമണിക്കൂറിനുള്ളിൽ തുറക്കുമെന്ന് അറിയിപ്പ്. ഇതോടെ പമ്പയിൽ 40സെന്റി മീറ്റർ വെള്ളം ഉയരും. പമ്പാ നദീതീരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിന്റെ ആറ് ഷട്ടറുകളും രണ്ട് അടി വീതം തുറക്കും. സെക്കൻഡിൽ 82 ക്യുബിക് മീറ്റർ വെള്ളമാണ് ഡാമിൽ നിന്ന് ഒഴുകിയെത്തുന്നത്....

പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കി,...

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു; മുന്നറിയിപ്പുമായി തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിനു മുമ്പുള്ള ആദ്യ മുന്നറിയിപ്പ് തമിഴ്നാട് നൽകി. ഇന്ന് രാത്രി 8ന് ആണ് മുന്നറിയിപ്പ് നൽകിയത്. ജലനിരപ്പ് 132.6 അടിയായി. 2 അടി കൂടി ഉയർന്നാൽ രണ്ടാമത്തെ മുന്നറിയിപ്പും പിന്നീട് അണക്കെട്ട് തുറക്കുകയും ചെയ്യും. അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍...

പമ്പ ത്രിവേണി പൂർണമായും മുങ്ങി; പത്തനംതിട്ടയിൽ കനത്തമഴ

പത്തനംതിട്ട: 24 മണിക്കൂർ പിന്നിട്ട് ജില്ലയിൽ കനത്ത മഴ തുടരുന്നു. പമ്പയിൽ രാവിലെ താഴ്ന്ന ജലനിരപ്പ് പിന്നെയും ഉയർന്നു. വനത്തിൽ വലിയ ഉരുൾ പൊട്ടൽ ഉണ്ടായതായാണ് അനുമാനം. വലിയ മരങ്ങൾ ഒഴുകി വരുന്നുണ്ട്. പമ്പ ത്രിവേണി പൂർണമായും മുങ്ങി. നാളെ നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട...

ചെറിയ ഡാമുകൾ ഇതിനോടകം തുറന്നിട്ടുണ്ട്; മറ്റുള്ളവ വെള്ളം നിറയുന്ന മുറയ്ക്ക് തുറക്കും : മന്ത്രി എംഎം മണി

സംസ്ഥാനത്ത് ചെറിയ ഡാമുകൾ ഇതിനോടകം തുറന്നിട്ടുണ്ടന്ന് മന്ത്രി എംഎം മണി. മറ്റുള്ള ഡാമുകൾ വെള്ളം നിറയുന്ന മുറയ്ക്ക് തുറക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി എല്ലാ മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. ഡാമുകളുടെ വൃഷ്ടി പ്രദേശത്തെല്ലാം മഴ തകർത്തു പെയ്യുകയാണ്. ഈ...

ഇടുക്കിയിൽ മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി; വാഹനത്തിനുള്ളിൽ രണ്ട് പേർ

തൊടുപുഴ: ഇടുക്കി ഏലപ്പാറ–വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിനടുത്ത് മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്നാണു സംശയം. രണ്ടു യുവാക്കൾ കാറിലുണ്ടായിരുന്നെന്നാണു വിവരം. കനത്ത മഴ കാരണം തിരച്ചിൽ നിർത്തി. അഗ്നിശമന സേന വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിക്കും. പീരുമേട്ടിൽ മൂന്നിടത്ത് ഉരുൾപൊട്ടി. കോഴിക്കാനം,...
Advertismentspot_img

Most Popular

G-8R01BE49R7