Tag: FRANCO MULAKKAL

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ തീരുമാനമായില്ലെന്നു കോട്ടയം എസ്പി

കൊച്ചി: പീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ തീരുമാനമായില്ലെന്നു കോട്ടയം എസ്പി ഹരിശങ്കര്‍. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും അറസ്റ്റ് എപ്പോഴെന്നു പറയാനാകില്ലെന്നും എസ്പി പറഞ്ഞു. നിയമോപദേശം തേടിയിട്ടില്ല. സര്‍ക്കാര്‍ അഭിഭാഷകരുടെ അഭിപ്രായം ആരായുക മാത്രമാണു ചെയ്തതെന്നും എസ്പി വ്യക്തമാക്കി. അതേസമയം ബിഷപ്പിന് ഇന്ന് നിര്‍ണായകദിനമാണ്....

ബിഷപ് കന്യാസ്ത്രീയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ആദ്യ പീഡനം നടന്നത് 2014 മേയ് അഞ്ചിന്; എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപിനെതിരേ പൊലീസ് തയ്യാറാക്കിയ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് എഫ്ഐആറില്‍ പറയുന്നു. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2014 മേയ് 5നാണ് ആദ്യ പീഡനം. രണ്ട് വര്‍ഷത്തിനിടെ 13 തവണ പീഡനത്തിനിരയാക്കി....
Advertismentspot_img

Most Popular