Tag: flight

ആദ്യം 12 വിമാനം വരട്ടെ, എന്നിട്ട് പോരെ 24നെ കുറിച്ച് പറയുന്നത്; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വിമാനങ്ങള്‍ക്ക് കേരളം അനുമതി നല്‍കിയില്ലെന്ന വി. മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ അനുമതി നല്‍കിയ വിമാനങ്ങള്‍ പോലും ഷെഡ്യൂള്‍ ചെയ്യാന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാനം കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും...

പുറത്തേക്ക് പറക്കില്ല..!!! അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദ് ചെയ്ത നടപടി ജൂൺ 30 വരെ തുടരും

കൊവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദ് ചെയ്ത നടപടി ജൂൺ 30 വരെ തുടരുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. അഞ്ചാംഘട്ട ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് ശനിയാഴ്ച്ച പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാന സർവീസുകളുമായി ബന്ധപ്പെട്ട് ഡിജിസിഎ...

നാലു പേര്‍ക്ക് യാത്ര ചെയ്യാന്‍ 180 സീറ്റിന്റെ വിമാനം;10 ലക്ഷം രൂപ മുടക്കി സമ്പന്ന കുടുംബം

ന്യൂഡല്‍ഹി: നാലു പേര്‍ക്ക് യാത്ര ചെയ്യാന്‍ 180 സീറ്റിന്റെ വിമാനം ചാര്‍ട്ട് ചെയ്തു സമ്പന്ന കുടുംബം. 10 ലക്ഷം രൂപ മുടക്കി എയര്‍ബസ് എ320യാണു ബുക്ക് ചെയ്തത്. യുവതി, രണ്ടു മക്കള്‍, മുത്തശി എന്നിവരാണ് യാത്രികര്‍. തിങ്കളാഴ്ച രാവിലെ 9.05ന് വിമാനം ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട്...

വിദേശത്തുനിന്ന് കൂടുതല്‍ വിമാന സര്‍വീസിന് ശ്രമിക്കും: മുഖ്യമന്ത്രി

അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും നാട്ടിലേയ്ക്ക് മനടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക വിമാന സര്‍വ്വീസ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും കൂടുതല്‍ സര്‍വ്വീസ് ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാന്‍ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ചിക്കാഗോ എന്നിവിടങ്ങളില്‍ നിന്ന കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസ് വേണമെന്ന്...

രാജ്യാന്തര വിമാന സര്‍വീസുകള്‍ ജൂണില്‍

ന്യൂഡല്‍ഹി: നിലവില്‍ നിര്‍ത്തിവച്ചിരിക്കുന്ന രാജ്യാന്തര വിമാന സര്‍വീസുകള്‍ ജൂണ്‍ മധ്യമോ ജൂലൈ അവസാനമോ പുനഃരാരംഭിക്കാന്‍ ശ്രമിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുഃരാരംഭിക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ ജനങ്ങളുമായി നടത്തിയ ആശയവിനിമയത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ...

കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച ആരംഭിക്കും

കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ ആഴ്ചയിൽ 113 വിമാനങ്ങളാണ് സർവീസ് നടത്തുക. വിമാനത്തവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും ആരോഗ്യ സേതു ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കണം. ആഭ്യന്തര സർവീസുകൾക്കായി വിപുലമായ സജ്ജീകരണമാണ് നെടുമ്പാശേരി വിമാനത്തവളത്തിൽ ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര സർവീസുകൾ പുനഃരാരംഭിക്കുമ്പോൾ യാത്രക്കാർ പാലിക്കേണ്ട...

പ്രവാസികളുമായി കേരളത്തിലേക്ക് 38 വിമാനങ്ങൾ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്നു വിമാനത്തിലും കപ്പലിലുമായി ഇതുവരെ 5,815 പേർ നാട്ടിലെത്തി. ജൂൺ 2 വരെ 38 വിമാനങ്ങൾ കേരളത്തിലേക്കുണ്ടാകും. യുഎഇയിൽ നിന്ന് 8, ഒമാൻ 6, സൗദി 4, ഖത്തർ 3, കുവൈത്ത് 2 എന്നിങ്ങനെയാണു വിമാനങ്ങൾ എത്തുക. ബഹ്റൈൻ, ഫിലിപ്പീൻസ്,...

ഖത്തർ അനുമതി നൽകിയില്ല; ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കേണ്ട വിമാനം അവസാന നിമിഷം റദ്ദാക്കി; ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 181 യാത്രക്കാർ എയർപോർട്ടിൽ…

കോഴിക്കോട്: അനുമതി ലഭിക്കാത്തതിനെ തുടർന്ന് ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനമാണ് ഖത്തർ സർക്കാരിന്റെ ലാൻഡിങ് പെർമിറ്റ് ലഭിക്കാത്തതു കാരണം റദ്ദാക്കിയത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ വൈകിട്ട് മൂന്നു മണിക്കു...
Advertismentspot_img

Most Popular