Tag: fans
ഫീല്‍ഡിങ്ങിനിടെ ധോണിയുടെ സമീപത്തെത്താന്‍ ആരാധകന്റെ ശ്രമം; ഓടി മാറുന്ന ധോണിയുടെ വീഡിയോ
നാഗ്പുര്‍: ഇന്ത്യഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോണിയുടെ സമീപമെത്താന്‍ ഇന്ത്യന്‍ ആരാധകന്റെ ശ്രമം. ആദ്യം ബാറ്റു ചെയ്ത് 250 റണ്‍സ് നേടിയ ഇന്ത്യ, പിന്നീട് ഫീല്‍ഡിങ്ങിന് ഇറങ്ങുമ്പോഴായിരുന്നു സംഭവം. ആരാധകന്‍ സമീപത്തേക്കു വരുന്നതുകണ്ട് ഓടി മാറാനുള്ള ധോണിയുടെ ശ്രമം സഹതാരങ്ങളിലും ആരാധകരിലും...
മോഹന്‍ലാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അനുവദിക്കില്ല
നടന്‍ മോഹന്‍ലാലിനെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ഫാന്‍സ് അസോസിയേഷന്‍. ബിജെപിയെന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും മത്സരംഗത്തിറങ്ങാന്‍ ലാലിനെ അനുവദിക്കില്ലെന്ന് ഫാന്‍സ് അസോസിയേഷന്‍ നേതാവ് വിമല്‍ കുമാര്‍ പറഞ്ഞു. ന്യൂസ് ചര്‍ച്ചയ്ക്കിടെയാണ് മോഹന്‍ലാലിന്റെ ആരാധകരുടെ സംഘടന നിലപാട് വ്യക്തമാക്കിയത്.
ബിജെപി...
കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്ന പാരമ്പര്യമുണ്ട് തങ്ങള്‍ക്കെന്ന് ആരാധകര്‍: ഒടിയന്റെ പോസ്റ്റര്‍ കീറിയ യുവാവിനെ തിരഞ്ഞ് പിടിച്ച് ആരാധകര്‍ പണി കൊടുത്തു
പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്ന പാരമ്പര്യമുണ്ട് തങ്ങള്‍ക്കെന്ന് ആരാധകര്‍. ആരും കാണാതെ ഒടിയന്‍ സിനിമയുടെ പോസ്റ്റര്‍ കീറുന്ന യുവാവിന്റെ വിഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആ യുവാവിനെ കയ്യോടെ പിടികൂടിയിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. പിടികൂടുക മാത്രമല്ല, കീറിയ ആളെക്കൊണ്ടു തന്നെ പഴയ സ്ഥലത്ത് പോസ്റ്റര്‍ ഒട്ടിച്ചുവെക്കുകയും...
എന്തിനാണ് ഒരാളെ ആരാധിക്കുന്നത്; താരങ്ങളെ ആരാധിക്കുന്നവര്‍ വിവരദോഷികള്‍!!! ജോയ് മാത്യു
താരങ്ങളെ അന്ധമായി ആരാധിക്കുന്നവര്‍ വിവരദോഷികളാണെന്ന് നടന്‍ ജോയ് മാത്യു. പിറന്നാള്‍ ദിനത്തില്‍ ക്ലബ് എഫ്എം യുഎഇക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോയ് മാത്യുവിന്റെ വിമര്‍ശനം. സിനിമയില്‍ സ്ത്രീ വിരുദ്ധത ആഘോഷിച്ചാല്‍ താരങ്ങളുടെ ആരാധകര്‍ വഴിതെറ്റിപോകുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.
'ആരാധകര്‍ അടിമകളാണ്. എന്തിനാണ് ഒരാളെ...
ദുല്‍ഖറിന്റെ ആരാധകര്‍ വിളിച്ച് ഭീഷണിപ്പെടുത്തി!!! വെളിപ്പെടുത്തലുമായി മഹാനടി സംവിധായകന്‍
മഹാനടിയുടെ പ്രമോ പുറത്തിറക്കിയപ്പോള്‍ ദുല്‍ഖര്‍ എവിടെയെന്ന് ചോദിച്ച് ആരാധകര്‍ ബഹളമുണ്ടാക്കിയെന്നും അവര്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സംവിധായകന്‍ നാഗ് അശ്വിന്‍. അവര്‍ ഏറെ കാത്തിരുന്ന ചിത്രമാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും പ്രമോയിലും ദുല്‍ഖറെ കാണാതിരുന്നതോടെ അവരുടെ ക്ഷമ നശിച്ചു. ഒരു ഘട്ടത്തില്‍ പി ആര്‍ ടീമിലുള്ളവരെ...
പിറന്നാള്‍ ദിനത്തില്‍ വീട്ടിലെത്തിയ ആരാധകരോട് കേക്ക് വേണോ എന്ന് മമ്മൂട്ടി; വീഡിയോ വൈറല്‍
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 67ാം പിറന്നാള്‍. ലോകമെങ്ങുമുള്ള മമ്മുക്ക ആരാധകര്‍ പിറന്നാള്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ വീട്ടിലെത്തിയ ആരാധകര്‍ക്ക് മമ്മൂട്ടി മറുപടി നല്‍കുന്ന വീഡിയോ വൈറലാകുകയാണ്. വാതില്‍ മറവില്‍നിന്ന് ആരാധകരോട് കേക്ക് വേണോ എന്ന് ചോദിക്കുന്ന മമ്മൂട്ടിയുടെ...
മമ്മൂക്കാ…ദുല്‍ഖര്‍ എവിടെ? എന്ന് ആരാധകന്‍, കുളിക്കാന്‍ പോയെന്ന് മമ്മൂട്ടി: വൈറല്‍ വീഡിയോ
കൊച്ചി: മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീടിന്റെ മതില്‍ക്കെട്ടിന് പുറത്ത് നിരവധിപ്പേരാണ് സ്ഥിരം എത്തുന്നത്. മമ്മൂട്ടിയെ മാത്രമല്ല, ദുല്‍ഖര്‍ സല്‍മാനേയും കാണാനാണ് ആരാധക കൂട്ടം. കഴിഞ്ഞ ദിവസം മമ്മൂട്ടിയെ കാണാനെത്തിയ ആരാധകരുടെ വീഡിയോ വൈറലാകുകയാണ്.
പുറത്തേക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയ മമ്മൂട്ടിയെ ആരാധകര്‍ ' മമ്മൂക്ക'...
ആ സമയത്ത് മോഹന്‍ലാല്‍ ആരാധകരുടെ ഭീഷണി കേള്‍ക്കാം, തൂക്കി കൊല്ലും എന്നും പോലുള്ള ഭീഷണിയാണ് ഉണ്ടാകുന്നത്: സുനില്‍ ഷെട്ടി
കൊച്ചി:ഇന്ത്യന്‍ സിനിമ ലോകം ഒന്നടങ്കം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു താരമാണ് മോഹന്‍ലാല്‍. മലയാളി താരങ്ങള്‍ക്ക് മാത്രമല്ല അന്യഭാഷ താരങ്ങള്‍ക്കും ലാലേട്ടന്‍ പ്രിയപ്പെട്ടതാണ്. ഇവര്‍ക്കൊല്ലാവര്‍ക്കും താരത്തിനെ കുറിച്ചു പറയാന്‍ നൂറ് നാവാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് മനസ് തുറക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സുനില്‍ഷെട്ടി.
മോഹന്‍ലാലുമായിട്ട്...