മമ്മൂക്കാ…ദുല്‍ഖര്‍ എവിടെ? എന്ന് ആരാധകന്‍, കുളിക്കാന്‍ പോയെന്ന് മമ്മൂട്ടി: വൈറല്‍ വീഡിയോ

കൊച്ചി: മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീടിന്റെ മതില്‍ക്കെട്ടിന് പുറത്ത് നിരവധിപ്പേരാണ് സ്ഥിരം എത്തുന്നത്. മമ്മൂട്ടിയെ മാത്രമല്ല, ദുല്‍ഖര്‍ സല്‍മാനേയും കാണാനാണ് ആരാധക കൂട്ടം. കഴിഞ്ഞ ദിവസം മമ്മൂട്ടിയെ കാണാനെത്തിയ ആരാധകരുടെ വീഡിയോ വൈറലാകുകയാണ്.

പുറത്തേക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയ മമ്മൂട്ടിയെ ആരാധകര്‍ ‘ മമ്മൂക്ക’ എന്ന് വിളിച്ചു. വാഹനത്തില്‍ കയറാന്‍ ഒരുങ്ങുമ്പോള്‍ ദുല്‍ഖര്‍ എവിടെയെന്ന് മമ്മൂട്ടിയോട് ഒരു ആരാധിക ചോദിച്ചു. കുളിക്കാന്‍ പോകുകയാണെന്ന് മമ്മൂക്ക മറുപടി നല്‍കി. സാരമില്ല, കുളിച്ചിട്ട് വന്ന് കണ്ടോളാം എന്ന് ആരാധകര്‍ താരത്തിന് മറുപടി നല്‍കി.

SHARE