വിയന്റിയാനെ: ലാവോസില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അണക്കെട്ട് തകര്‍ന്ന് വീണ് നിരവധി പേര്‍ മരണപ്പെട്ടു. നൂറുകണക്കിനാളുകളെ കാണാതായി. ആറോളം ഗ്രാമങ്ങളിലായാണ് വെള്ളം പരന്നത്. അറ്റപേയ് പ്രവിശ്യയിലുള്ള ഡാം ആണ് തകര്‍ന്നത്.
വെള്ളം കയറി 6,600 പേര്‍ക്ക് വീടുകള്‍ നഷ്ടമായിട്ടുണ്ടെന്ന് ലാവോസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വീടുകളുടെ മുകളിലടക്കം...