Tag: Corona in Kerala

കൊറോണ; കൊച്ചിയില്‍ ഒരു ഫ്‌ലാറ്റ് മുഴുവന്‍ നിരീക്ഷണത്തില്‍

കേരളത്തില്‍ കൊറോണ ബാധ തടയുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ് ആരോഗ്യ വകുപ്പ്. കാസര്‍ഗോഡും എറണാകുളത്തുമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നത്. ഇപ്പോഴിതാ കൊച്ചിയില്‍ ഒരു ഫഌറ്റ് സമുച്ചയത്തിലെ 43 പേര്‍ നിരീക്ഷണത്തില്‍ ആയിരിക്കുന്നു. വിദേശത്ത് നിന്നെത്തി ഫഌറ്റില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മറ്റുള്ളവരുമായി...

മലയാളികള്‍ എന്താ ഇങ്ങനെ…? ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍…; മിക്ക സ്ഥലങ്ങളിലും വീടുവിട്ട് പുറത്തിറങ്ങി

തിരുവനന്തപുരം: കൊറോണ വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സംസ്ഥാന ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ജനങ്ങള്‍ നിരത്തുകളിലിറങ്ങി. സ്വകാര്യ വാഹനങ്ങള്‍ മിക്കയിടങ്ങളിലും വിലക്ക് ലംഘിച്ച് ഓടുന്നു. ഇതേ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കി. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിയന്ത്രണം ലഘിച്ച്...

ആറ്‌ ജില്ലകളില്‍ നിരോധനാജ്ഞ

ആറ്‌ ജില്ലകളില്‍ നിരോധനാജ്ഞ അഞ്ചിലധികം പേര്‍ കൂട്ടംകൂടരുത്,ആശുപത്രികളിലും നിയന്ത്രണം. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂർണ്ണമായും അടച്ച സംസ്ഥാനത്തെ ആറ് ജില്ലകളിൽ കടുത്ത നിയന്ത്രണം. കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ കൊവിഡ് 19 നെ തുടര്‍ന്ന്...

ധാർഷ്ട്യം തുടർന്ന് കാസർഗോഡ് കൊറോണ ബാധിതൻ; വിഐപിയെ തൊടാൻ ഭയം

കൊറോണ ബാധിതനായ കാസര്‍ഗോഡ് സ്വദേശി ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും ധാര്‍ഷ്ട്യം തുടരുന്നു. വിഐപി പരിഗണന നല്‍കി ഒരുക്കിയ ഐസൊലേഷന്‍ വാര്‍ഡില്‍ ആരോഗ്യപ്രവര്‍ത്തകരെ വെല്ലുവിളിച്ചാണ് ഇയാള്‍ കഴിയുന്നത്. ജീവനക്കാര്‍ പറയുന്നതൊന്നും അനുസരിക്കാന്‍ ഇയാള്‍ കൂട്ടാക്കുന്നില്ല. ആദ്യ ദിവസങ്ങളില്‍ തന്നെ ഇയാള്‍ ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചത്. ജനാലയുള്ള...

കേരളത്തില്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍; പൊതുഗതാഗതം ഉണ്ടാകില്ല

കേരളത്തിൽ ഇന്ന് 28 പേർക്കു കൂടി കൊവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു. കാസർഗോഡ് 19 പേർക്കും കണ്ണൂർ 5 പേർക്കും എറണാകുളം2 പത്തനംതിട്ട തൃശ്ശൂർ എന്നിവിടങ്ങളിൽ ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ് -...

കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം കുത്തനെ കൂടി; ഇന്ന് 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; കൂടുതല്‍ കാസര്‍കോട്….

തിരുവനന്തപുരം: സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കും പത്തനംതിട്ട...

കൊറോണ നിരീക്ഷണത്തിലുള്ള ആളുടെ ആക്രമണത്തില്‍ നഴ്‌സുമാര്‍ക്ക് പരുക്ക്

കൊല്ലത്ത് വനിത ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞയാളുടെ ആക്രമണത്തില്‍ നഴ്‌സ്മാര്‍ക്ക് പരുക്ക്. കൊവിഡ് നിരീക്ഷണത്തിലുള്ളവരെ ശുശ്രൂഷിക്കാന്‍ ചുമതലയുണ്ടായിരുന്ന നഴ്‌സുമാര്‍ക്കാണ് പരിക്കേറ്റത്. ഇയാള്‍ ഭിന്ന മാനസിക ശേഷിയുള്ള വ്യക്തിയാണെന്ന കാര്യം ബന്ധുക്കള്‍ മറച്ച് വയ്ക്കുകയായിരുന്നു. കൊല്ലം ജില്ലയിലെ ആശ്രാമം പിഡബ്ല്യുഡി വനിതാ ഹോസ്റ്റലിലാണ് സംഭവം. ഇയാള്‍ നിരീക്ഷണ കേന്ദ്രത്തിന്റെ...

അനുസരിച്ചില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ അറസ്റ്റ് ചെയ്യും

രോഗ ബാധിതര്‍ സ്വയം നിയന്ത്രണങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ ഭരണകര്‍ത്താക്കള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. ഇത്രയും കാലം സര്‍ക്കാര്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഇനി അതാവില്ലെന്ന മുന്നറിയിപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊല്ലം കുണ്ടറയില്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ച് കറങ്ങി നടന്നവര്‍ക്ക് പോലീസ് താക്കീത് നല്‍കിയിരിക്കുന്നു....
Advertismentspot_img

Most Popular